ad
Deshabhimani

ഇന്നലെവരെ കുറഞ്ഞു; ഇന്ന് കുതിച്ചുചാട്ടം; സ്വർണവിലയിൽ വർധന

gold jwels

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 30, 2026, 11:19 AM | 1 min read

തിരുവനന്തപുരം: സ്വർണ പ്രേമികൾക്ക് ഇന്ന് നിരാശവാർത്തയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണവിലയിൽ വൻ കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ അതിന് തിരിച്ചടിയെന്നോണം ഇന്ന് സ്വർണവിലയിൽ കുതിച്ച് ചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,05,840 രൂപയാണ്. ബുധനാഴ്ചയെ അപേക്ഷിച്ച് 600 രൂപയുടെ വർധനവാണ് പവന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 13,230 രൂപയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 75 രൂപയുടെ വർധന ആണ് സംഭവിച്ചിരിക്കുന്നത്.


പണിക്കൂലിയും ജി എസ് ടിയും കൂടി ചേരുമ്പോൾ വിപണിയിൽ ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ വലിയൊരു തുക അധികമായി നൽകേണ്ടി വരും. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിലയിൽ ഇനിയും മാറ്റങ്ങളുണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നത്.


ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഒരു ലക്ഷത്തിന് മുകളിൽ എത്തി പുതിയ റെക്കോർഡ് ഇട്ടിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ സംഘർഷം കനത്തതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിരുന്നു.


ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home