ആലപ്പുഴ തുമ്പോളിയിൽ മത്സ്യത്തൊഴിലാളികളുടെ വള്ളം മറിഞ്ഞ് അപകടം

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. മാരാരിക്കുളം സ്വദേശി കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. അഞ്ച് പേർ അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്നു. എല്ലാവരേയും രക്ഷപ്പെടുത്തി.
ഇന്ന് പുലർച്ചെയാണ് ഫാബിൻ എന്ന വള്ളത്തിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയത്. തുമ്പോളിക്ക് പടിഞ്ഞാറ് കടലിൽ ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനായി കരയിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചത്. ഇവരെ മറ്റ് വള്ളങ്ങളിലായി കരയ്ക്കെത്തിച്ചു. അപകടത്തിൽപ്പെട്ട വള്ളം കരയ്ക്കെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.









0 comments