ad
Deshabhimani

കർഷകർക്ക്‌ നഷ്ടപരിഹാരം: കൃഷിനാശം അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

kuttanad mankomp flood
വെബ് ഡെസ്ക്

Published on Aug 14, 2026, 08:22 PM | 1 min read

ആലപ്പുഴ: പ്രളയക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക്‌ നഷ്‌ടപരിഹാരത്തിന്‌ അപേക്ഷ സമർപ്പിക്കാനുള്ള തീയതി സെപ്‌തംബർ അഞ്ചുവരെ നീട്ടി. സംസ്ഥാന സർക്കാരിന്റെ ‘അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ സിസ്‌റ്റം’ (എയിംസ്‌) പോർട്ടൽ തകരാറിലായതിനെ തുടർന്ന്‌ ഒട്ടേറെ കർഷകർക്ക്‌ യഥാസമയം അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ല. കൃഷി ഓഫീസർ എഫ-്‌ഐആർ ഇട്ടാൽ പത്തുദിവസത്തിനകം അപേക്ഷ സമർപ്പിച്ചിരിക്കണമെന്നാണ്‌ ചട്ടം.


ആഗസ്‌റ്റ്‌ ആറിനാണ്‌ കുട്ടനാടൻ പ്രദേശങ്ങളിലെ കൃഷിനാശത്തിന്റെ എഫ്‌ഐആർ ഇട്ടത്‌. അതിനാൽ അപേക്ഷ നൽകേണ്ട കാലാവധി അവസാനിക്കുന്നത്‌ 16 ന്‌ ആയിരുന്നു. എന്നാൽ പോർട്ടൽ തകരാറിനെ തുടർന്ന്‌ നിരവധി കർഷകർക്ക്‌ നിശ്‌ചയിച്ച കാലാവധിക്കുള്ളിൽ അപേക്ഷ നൽകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേപ്പറ്റി വെള്ളിയാഴ്‌ച ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ്‌ തീയതി നീട്ടാൻ നടപടിയായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home