ad
Deshabhimani

രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകണം; സ്വാതന്ത്ര്യദിനാശംസകളുമായി രാഷ്ട്രപതി

murmu.
വെബ് ഡെസ്ക്

Published on Aug 14, 2026, 08:02 PM | 1 min read

ന്യൂഡൽഹി : എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യത്തെ പൗരന്മാർക്ക് രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.


ഇന്ത്യ വളർച്ചയുടെ പാതയിലാണെന്നും രാഷ്ട്രനിർമാണത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകളും പ്രഖ്യാപിച്ചു. 9 പേർക്ക് കീർത്തിചക്രയും 7 പേർക്ക് മരണാന്തര ബഹുമതിയും നൽകുമെന്ന് രാഷ്ട്രപതി അറിയിച്ചു. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ തരുൺ വാസുദേവന് ശൗര്യചക്ര നൽകും. ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ ധീരമായ സേവനം കാഴ്ചവച്ചതിനാണ് മേജർ തരുണിന് ശൗര്യ ചക്ര നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home