കർഷക മുന്നേറ്റജാഥ പത്തനംതിട്ടയിൽ

ഈരാറ്റുപേട്ട
വന്യജീവികളിൽനിന്ന് കൃഷിക്കാരുടെ ജീവനും കൃഷിക്കും സംരക്ഷണം നൽകാൻ കേന്ദ്ര വനം വന്യജീവി നിയമത്തിൽ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം നേതൃത്വത്തിലുള്ള കർഷകമുന്നേറ്റ ജാഥയ്ക്ക് കോട്ടയം ജില്ലയിൽ ആവേശോജ്വല സ്വീകരണം. അഖിലേന്ത്യാ കിസാൻ സഭ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ നയിക്കുന്ന ജാഥയ്ക്ക് ഈരാറ്റുപേട്ട, മുണ്ടക്കയം എന്നിവിടങ്ങളിലാണ് സ്വീകരണം നൽകിയത്. കനത്ത മഴയെ അവഗണിച്ച് നൂറുകണക്കിന് കർഷകർ ജാഥയെ സ്വീകരിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ, കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്, സെക്രട്ടറി കെ എം രാധാകൃഷ്ണൻ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. എം ടി ജോസഫ് തുടങ്ങിയവർ ചേർന്ന് ഇരാറ്റുപേട്ടയിൽ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു.
മുണ്ടക്കയത്ത് ഉജ്വല റാലിയോടെയായിരുന്നു സമ്മേളനത്തിന് തുടക്കം കുറിച്ചത്. സംഘാടകസമിതി ചെയർമാൻ ഷമീം അഹമ്മദ് അധ്യക്ഷനായി. രക്ഷാധികാരി കെ ജെ തോമസ് സംസാരിച്ചു.
സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ മാനേജർ വത്സൻ പനോളി, അംഗങ്ങളായ എസ് കെ പ്രീജ, ഓമല്ലൂർ ശങ്കരൻ, എൻ ആർ സക്കീന, അഡ്വ. കെ ജെ ജോസഫ്, കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പ്രൊഫ. ആർ നരേന്ദ്രനാഥ്, പി ഷാനവാസ് എന്നിവർ സംസാരിച്ചു. കോട്ടയം ജില്ലയിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ പത്തനംതിട്ടയിലെ അത്തിക്കയത്ത് സമാപിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ജാഥാപര്യടനം താൽക്കാലികമായി നിർത്തി.










0 comments