വ്യാജവിസ തട്ടിപ്പുകേസിൽ രണ്ട് പേർ അറസ്റ്റിൽ

കോതമംഗലം: വ്യാജ വിസ തട്ടിപ്പുകേസിൽ ഒളിവിൽ കഴിഞ്ഞുവരവെ കോതമംഗലം പൊലിസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയ്ക്കു വിസ നൽകാമെന്നു പറഞ്ഞ് പലരിൽ നിന്നു പണം തട്ടിയ കേസിൽ മൂവാറ്റുപുഴയിലെ ബിഎഡ് കോളജ് അധ്യാപകനായിരുന്ന മാതിരപ്പിള്ളി നീലംപുഴ തോമസ് എൻ ഐസക്(51), തിരുച്ചിറപ്പിള്ളി ഒരയൂർ പ്രദീപ് കുമാർ(45) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ കായികധ്യാപകനാണ് പ്രദീപ് കുമാർ.
പലരിൽ നിന്നായി ഒരുകോടിയിലേറെ രൂപ ഇരുവരും ചേർന്നു തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. 54 ലക്ഷം രൂപ നഷ്‌ടപ്പെട്ടതായുള്ള കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് അറസ്‌റ്റ്. കാളിയാർ, തൊടുപുഴ പൊലീസ് സ്‌റ്റേഷനുകളിലും ഇവർക്കെതിരെ സമാന കേസുകളുണ്ട്. കോടതി പ്രതികളെ റിമാൻഡ് ചെയ്‌തു. ഇൻസ്പെക്ടർ പി ടി ബിജോയി എസ് ഐ ആൽബിൻ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
0 comments