ad
Deshabhimani

തമിഴ്‌നാട്ടിൽ കനത്ത മഴ, ആന്ധ്രയില്‍ ജാഗ്രത

 ditwa
വെബ് ഡെസ്ക്

Published on Dec 01, 2025, 12:15 AM | 1 min read

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദിത്വ’ ചുഴലിക്കാറ്റിനെ തുടർന്ന്‌ തമിഴ്‌നാട്ടിൽ കനത്ത മഴ. തഞ്ചാവൂർ, നാഗപട്ടണം ജില്ലകളിൽ മൂന്നു പേർ മരിച്ചു. ചെന്നൈ, ചെങ്കൽപ്പേട്ട്‌, പാമ്പൻ‍, രാമേശ്വരം, തുത്തുക്കുടി‍, തഞ്ചാവൂർ, നാഗപട്ടണം, തിരുവാരൂർ, കാരയ്‌ക്കൽ, പുതുച്ചേരി എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നു. തൂത്തുക്കുടിയിൽ വെള്ളക്കെട്ടുണ്ടായി.

തിങ്കളാഴ്‌ച തമിഴ്നാട്ടിലും പുതുച്ചേരിയിലും ഓറഞ്ച് അലർട്ട്‌. ദേശീയ, സംസ്ഥാന ദുരന്ത ദിവാരണ സേനകളെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ദിത്വ തീരം തൊടുമെന്ന്‌ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വേഗത കുറഞ്ഞ്‌ ആന്ധ്രയിലേക്ക്‌ നീങ്ങി. പുതുച്ചേരിക്ക്‌ 110 കിലോമീറ്റർ കിഴക്ക്‌– തെക്ക്‌ മാറി വടക്ക്‌ ദിശയിലാണ്‌ നീങ്ങുന്നത്‌. ആന്ധ്രയിലെ റായൽസീമ പ്രദേശത്ത്‌ കനത്ത ജാഗ്രത തുടരുന്നു. തിങ്കളാഴ്‌ച റെഡ്‌ അലർട്ട്‌.

മീൻപിടിത്തം വിലക്കി. പ്രളയ മുന്നറിയിപ്പുണ്ട്‌. നൽകി. കാറ്റിന്റെ ശക്തി കുറയുമെങ്കിലും കനത്ത മഴയ്‌ക്ക്‌ സാധ്യത. ഞായറാഴ്‌ച ആന്ധ്രയിൽ വ്യാപകമായി കനത്ത മഴയുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home