ad
Deshabhimani

കേന്ദ്ര സർവകാശാലയിലെ ആർഎസ്എസ് നിയമനം: ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

central university of kerala
വെബ് ഡെസ്ക്

Published on Jan 24, 2025, 04:29 PM | 1 min read

തിരുവനന്തപുരം: പെരിയ കേന്ദ്ര സർവകലാശാലയിൽ ജീവനക്കാരെ ആർഎസ്‌എസ്‌ നിയന്ത്രണത്തിൽ നിയമിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബിഎംഎസ്‌ വഴി ലിസ്‌റ്റ്‌ നൽകി, അഭിമുഖം പ്രഹസനമാക്കിയാണ്‌ വർഷങ്ങളായി ഇവിടെ നിയമനം നടത്തുന്നത്‌ എന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്.


പുതിയ ജീവനക്കാരെ നിയമിക്കുന്നത്‌ തങ്ങളെ മറികടന്നാണെന്ന സംശയത്തിൽ ജില്ലയിലെ ബിഎംഎസ്‌ നേതാവ്‌ റിക്രൂട്ട്‌മെന്റ്‌ ഏജൻസിക്കാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നു. ഈ നടപടി ഒരു തരത്തിലും അം​ഗീകരിക്കാനാവില്ല. 27ന്‌ നടക്കുന്ന അഭിമുഖത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ നിയമനം നൽകണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. പിൻവാതിൽ നിയമനങ്ങൾക്കെതിരെ നിയമപരമായി നേരിടുമെന്നും വി കെ സനോജ് പറഞ്ഞു.


പെരിയ കേന്ദ്ര സർവകലാശാലയിൽ ബിഎംഎസ്‌ വഴി ലിസ്‌റ്റ്‌ നൽകി, ഇന്റർവ്യു പ്രഹസനമാക്കിയാണ്‌ വർഷങ്ങളായി ഇവിടെ നിയമനം നടത്തുന്നത്‌ എന്നതിന്റെ കൂടുതൽ തെളിവുകളാണ് പുറത്തുവന്നത്. ഹൗസ്‌ കീപ്പിങ്‌ വിഭാഗത്തിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നത്‌, തങ്ങളെ മറികടന്നാണെന്ന സംശയത്തിൽ ജില്ലയിലെ ബിഎംഎസ്‌ നേതാവ്‌ തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ്‌ ഏജൻസിക്കാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശവും ഇതിനിടയിൽ പുറത്തുവന്നു. സർവകലാശാലയിൽ പുതിയ ഹൗസ്‌ കീപ്പിങ്‌ ജീവനക്കാരെ വേണമെന്ന അറിയിപ്പ്‌ കഴിഞ്ഞ ബുധനാഴ്‌ച പ്രസ്‌ ക്ലബ്‌ ഇ മെയിൽ വഴിയാണ്‌ പുറത്തുവന്നത്‌. ഇതുപ്രകാരം 27ന്‌ ഇന്റർവ്യു എന്ന വാർത്ത പത്രങ്ങളിൽ വന്നു. വിദ്യാഭ്യാസ യോഗ്യത പ്രത്യേകിച്ച്‌ പറയാത്ത തസ്‌തികയിൽ, പണിയെടുക്കാൻ ആരോഗ്യമുള്ളവർക്ക്‌ 27ന്‌ രാവിലെ 10 മുതൽ പകൽ മൂന്നുവരെ പെരിയ കേന്ദ്രസർവകലാശാല ഹൗസ്‌ കീപ്പിങ്‌ യൂണിറ്റിൽ അഭിമുഖത്തിന്‌ വരാനാണ്‌ പറഞ്ഞത്‌.


റിക്രൂട്ടിങ്‌ ഏജൻസിയായ തിരുവനന്തപുരത്തെ ZE4S എന്ന സെക്യൂരിറ്റി ഏജൻസിയാണ്‌ കുറിപ്പ്‌ പുറത്തിറക്കിയത്‌. മുമ്പ്‌ ഇത്തരം കുറിപ്പ്‌ സർവകലാശാല നോട്ടീസ്‌ ബോർഡിൽ രഹസ്യമായി പതിക്കുകയും തുടർന്ന്‌ സ്വന്തക്കാരെ ബിഎംഎസ്‌ വഴി നിയമിക്കുകയുമാണ്‌ പതിവ്‌. ഇത്തവണ ഈ കുറിപ്പ്‌ പ്രസ്‌ ക്ലബ്‌ വഴി പുറത്തുവന്നതിൽ പരിഭ്രാന്തനായി സർവകലശാലാ രജിസ്‌ട്രാർ റിക്രൂട്ടിങ്‌ ഏജൻസിയുടെ ഓഫീസിൽ വിളിച്ച്‌ ഇന്റർവ്യൂ മാറ്റിവച്ചതായി അറിയിക്കണമെന്ന്‌, പറയാൻ സമ്മർദ്ദം ചെലുത്തുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home