ഡിവെെഎഫ്ഐയുടെ ജീവൻരക്ഷാ പരിപാടിയെ പരിഹസിച്ച് ഏഷ്യാനെറ്റ്; ആടിനെ പട്ടിയാക്കുന്നതിൽ ഡോക്‌ടറേറ്റ് നേടിയവരെന്ന് എം വിജിന്‍

തിരുവനന്തപുരം: സാധാരണക്കാർക്കൊപ്പം എന്നും നിലകൊള്ളുന്ന യുവജന സംഘടനയായ ഡിവെെഎഫ്ഐയുടെ ആത്മാർഥതയെ സംബന്ധിച്ച് ആർക്കും തന്നെ അഭിപ്രായ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. ആദ്യം കുറ്റം പറഞ്ഞവർ പോലും വയനാട് അടക്കമുള്ള ദുരന്ത ബാധിത ഇടങ്ങളിലെ സംഘടനയുടെ പ്രവർത്തനത്തെ പിന്നീട് പ്രശംസിക്കുന്നതാണ് കേരളം കണ്ടത്. എന്നാൽ ഇപ്പോഴിതാ മനപൂർവ്വം തന്നെ ഡിവെെഎഫ്ഐയെ കരിവാരിത്തേച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ചിലർ ശ്രമിച്ചിരിക്കുന്നു. തങ്ങളുടെ സംഘപരിവാർ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനായി ബിജെപി ചാനലായ ഏഷ്യാനെറ്റ് നടത്തിയ നാണം കെട്ട പ്രവർത്തനമാണിപ്പോൾ വിമർശിക്കപ്പെടുന്നത്
ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ചെറുപ്പക്കാർക്ക് ശാസ്ത്രീയമായി സി പി ആർ നൽകാൻ പരിശീലിപ്പിക്കുന്ന പരിപാടിക്ക് ഡിവൈഎഫ്ഐ തുടക്കമിട്ടിരുന്നു. എന്നാല്‍ ഈ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് നൽകിയത് ഇങ്ങനെയാണ്, ‘കരിങ്കൊടി കാണിക്കുന്ന കെ എസ് യുക്കാരെ നേരിടുന്നതെങ്ങനെ?’ എന്നാണ് ഏഷ്യാനെറ്റ് തലക്കെട്ട് കൊടുത്ത് പരിഹസിച്ചിരിക്കുന്നത്.
ആടിനെ പട്ടിയാക്കുന്ന വിദ്യയിൽ ഡോക്‌ടറേറ്റ് നേടിയ ചില മാധ്യമപ്രവർത്തകർ ഏഷ്യാനെറ്റിൽ ഇരിക്കുന്നുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ഡിവെെഎഫ്ഐ ഇതിനോട് പ്രതികരിച്ചു. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം... എന്ന പഴഞ്ചൊല്ല് ഏഷ്യാനെറ്റിന് നന്നായി ചേരുമെന്നും ഡിവെെഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ വ്യക്തമാക്കി.
സംസ്ഥാനത്താകെ ഒരു ലക്ഷം വളണ്ടിയർമാർക്കാണ് ഇപ്പോൾ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ CPR പരിശീലനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കുഴഞ്ഞു വീണു മരണങ്ങളിൽ ഹൃദയാഘാത മരണങ്ങളിൽ പകുതിയോളം തക്ക സമയത്ത് പ്രഥമശുശ്രൂഷ ലഭിക്കാത്തത് കൊണ്ട് സംഭവിക്കുന്നവയാണെന്നും വിജിന്‍ പറഞ്ഞു
വിജിന്റെ ഫേസ്ബുക്ക് കുറിപ്പ്
ആടിനെ പട്ടിയാക്കുന്ന വിദ്യയിൽ ഡോക്‌ടറേറ്റ് നേടിയ ചില മാധ്യമപ്രവർത്തകർ ഏഷ്യാനെറ്റിൽ ഇരിക്കുന്നുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം... എന്ന പഴഞ്ചൊല്ല് ഏഷ്യാനെറ്റിന് നന്നായി ചേരും .2018 -2019 പ്രളയ കാലത്തും കോവിഡ് കാലത്തും വയനാട് ദുരന്ത ഘട്ടത്തിലും മറ്റ് പല പ്രകൃതിക്ഷോഭ കേന്ദ്രങ്ങളിലും DYFI യൂത്ത് ബ്രിഗേഡ് നടത്തിയ പ്രവർത്തനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളീയ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടിയതാണ് .
കുറെക്കൂടി കാര്യക്ഷമമായി ജീവൻ രക്ഷ പ്രവർത്തനങ്ങളിലിടപെടാൻ സാധിക്കും വിധം DYFI വളണ്ടിയർ മാർക്ക് പരിശീലനം നൽകി വരുന്നുണ്ട് .
സംസ്ഥാനത്താകെ ഒരു ലക്ഷം വളണ്ടിയർമാർക്കാണ് ഇപ്പോൾ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ CPR പരിശീലനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കുഴഞ്ഞു വീണു മരണങ്ങളിൽ ഹൃദയാഘാത മരണങ്ങളിൽ പകുതിയോളം തക്ക സമയത്ത് പ്രഥമശുശ്രൂഷ ലഭിക്കാത്തത് കൊണ്ട് സംഭവിക്കുന്നവയാണ് .
അത്തരം സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരിശീലനമാണ് ഇപ്പോൾ DYFI നടത്താൻ തീരുമാനിച്ചിരിക്കുന്നത് .
ഇത്രയേറെ ജനോപകാര പ്രദമായ ഒരു പ്രവർത്തനത്തെപ്പോലും അവഹേളിക്കുന്ന ഏഷ്യാനെറ്റ് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് വ്യക്തമാക്കണം .
മാധ്യമങ്ങൾക്ക് രാഷ്ട്രീയ
മുണ്ടെന്ന് എല്ലാവർക്കുമറിയാം .
പക്ഷേ അതൊരിക്കലും മനുഷ്യത്വ വിരുദ്ധതയുടെ രാഷ്ട്രീയമാകരുത്








0 comments