ad
Deshabhimani

മദ്യലഹരിയിൽ കാറിടിച്ച്‌ നിർത്താതെ പോയ എഎസ്‌ഐക്ക്‌ സസ്‌പെൻഷൻ

Kerala Police
വെബ് ഡെസ്ക്

Published on Sep 24, 2026, 04:03 PM | 1 min read

കണ്ണൂർ: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച്‌ മൂന്നുപേർക്ക്‌ പരിക്കേറ്റ സംഭവത്തിൽ എഎസ്‌ഐക്ക്‌ സസ്‌പെൻഷൻ. അഴീക്കൽ കോസ്‌റ്റൽ പൊലീസ്‌ ഗ്രേഡ്‌ എഎസ്‌ഐ കാട്ടാമ്പള്ളി സ്വദേശി കെ രജിത്തിനാണ്‌ സസ്‌പെൻഷൻ.


ചൊവ്വാഴ്‌ച രജിത്ത്‌ ഓടിച്ച കാറിടിച്ച്‌ മൂന്നുപേർക്ക്‌ പരിക്കേറ്റിരുന്നു. കണ്ണൂർ കണ്ണോത്തുംചാലിലെ മന്തിക്കടയ്‌ക്ക്‌ മുന്നിലായിരുന്നു അപകടം. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. ഹോട്ടൽ മാനേജ്‌മെന്റ്‌ വിദ്യാർഥിനി പന്ന്യന്നൂരിലെ എം കെ സ്വാതി(22), അതിഥി തൊഴിലാളികളായ ഹവാസ്‌ അലി, റോക്കിബുൾ എന്നിവർക്കാണ്‌ പരിക്കേറ്റത്‌.


ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌. സിറ്റി പൊലീസ്‌ കമീഷണറാണ്‌ അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്‌തത്‌. രജിത്തിനെ നാട്ടുകാർ തടഞ്ഞുവെച്ച്‌ ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home