കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം മയക്കുമരുന്ന് കച്ചവടം: യുവാവ്‌ പിടിയിൽ

crime
വെബ് ഡെസ്ക്

Published on Oct 05, 2025, 04:56 PM | 1 min read

കോട്ടയം: കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം വടി വാളുമായി മയക്കുമരുന്ന് കച്ചവടം നടത്തിയ പ്രതിയെ എക്സൈസ് സംഘം പിടികൂടി. വേളൂർ കാരാപ്പുഴ കരയിൽ വാഴപ്പറമ്പ് വീട്ടിൽ വി ബി ആദർശ് (27) ആണ്‌ പിടിയിലായത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


കാരാപ്പുഴ ഭാഗത്താണ്‌ സംഭവം. ഇയാളിൽനിന്ന്‌ 0.7gm മെത്തഫിറ്റാമൈൻ, 8 ഗ്രാം കഞ്ചാവ്, 63 സെന്റീമീറ്റർ നീളമുള്ള വടിവാൾ എന്നിവ പിടികൂടി. പട്രോളിങ്ങിനിടെ കാരാപ്പുഴ ഭാഗത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്വകാര്യ ബാറിലെ സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്നു ആദർശ്. നിരവധി ക്രിമിനൽ എൻഡിപിഎസ് കേസുകളിലെ പ്രതിയുമാണ്‌.


എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിൽ പ്രിവെന്റിവ് ഓഫീസർ രജിത് കൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർ ദിബീഷ്, ജിഷ്ണു ശിവൻ, വിഷ്ണു വിനോദ്, ഡ്രൈവർ സിവിൽ എക്സൈസ് ഓഫീസർ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home