ad
Deshabhimani

അന്ന് ആ 'കന്നിരാഷ്ട്രീയക്കാരി' വിജയിച്ചു; ജനകീയാസൂത്രണം പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാവ്: ഡോ.തോമസ് ഐസക്ക്

issac
വെബ് ഡെസ്ക്

Published on Nov 30, 2025, 09:31 AM | 1 min read

തിരുവനന്തപുരം: ജനകീയസൂത്രണം കേരളത്തിലെ പൊതുരംഗത്തിന് സംഭാവന ചെയ്ത മികച്ച വനിതാ നേതാക്കളിൽ ഒരാളായിരുന്നു കാനത്തിൽ ജമീലയെന്ന് ഡോ.തോമസ് ഐസക്ക്. 1996-ൽ ആദ്യമായി കണ്ടുമുട്ടിയത് മുതലുള്ള ഓർമകളാണ് തോമസ് ഐസക്ക് സമൂഹമാധ്യമത്തിൽ കുറിച്ചത്.


വികസനരേഖ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനം അവിസ്മരണീയമായ അനുഭവമായിരുന്നുവെന്നും അന്നത്തെ പഞ്ചായത്തുതല വിളംബര ജാഥയിൽ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അണിനിരന്നതും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരെയെല്ലാം കൂട്ടിയോജിപ്പിക്കുന്നതിൽ 'കന്നിരാഷ്ട്രീയക്കാരി' നന്നായി വിജയിച്ചുരിന്നുവെന്നും തോമസ് ഐസക്ക് ഓർത്തെടുത്തു.



ഏതൊരു പ്രവർത്തനവും ഏറ്റെടുത്തു നടത്തുന്നതിനുള്ള ഇച്ഛാശക്തി ഒന്നു വേറെ തന്നെയായിരുന്നു. ഇടപെടുന്ന കാര്യങ്ങൾ കൃത്യമായി പഠിക്കുകയും അറിയാത്ത കാര്യങ്ങൾ അന്വേഷിച്ചു വ്യക്തത വരുത്തുകയും ചെയ്യുക എന്നത് അവരുടെ സവിശേഷതയായിരുന്നു. വ്യക്തിബന്ധങ്ങൾക്ക് ഊന്നൽ നൽകിയ അവർ എല്ലാവിഭാഗം ജനങ്ങളോടും സൗഹൃദവും സ്നേഹവും പുലർത്തിയിരുന്നു- അദ്ദേഹം എഴുതി.


കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ (60) ഖബറടക്കം ചൊവ്വ വൈകിട്ട്‌ ആറിന്‌ അത്തോളി കുനിയിൽ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ നടക്കും. ചൊവ്വ രാവിലെ വരെ മെയ്‌ത്ര ആശുപത്രിയിൽ സൂക്ഷിക്കുന്ന മൃതദേഹം അവിടെനിന്ന്‌ നേതാക്കൾ ഏറ്റുവാങ്ങും. തുടർന്ന്‌ സിപിഐ എം കോഴിക്കോട്‌ ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ സ്‌മാരക മന്ദിരത്തിൽ പൊതുദർശനം. അതിനുശേഷം കൊയിലാണ്ടി ട‍ൗൺ ഹാളിലും ഉച്ചക്കുശേഷം തലക്കുളത്തൂരിലും പൊതുദർശനമുണ്ടാകും. തുടർന്ന്‌ തലക്കുളത്തൂരിലെ വീട്ടിലേക്ക്‌ കൊണ്ടുപോകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home