'വകതിരിവില്ലാതെ തിരിക്കരുത്‌'; റോഡ് സ്വന്തമാണെന്ന ചിന്ത ഒഴിവാക്കണമെന്ന് എംവിഡി

mvd
വെബ് ഡെസ്ക്

Published on Oct 06, 2025, 08:05 PM | 1 min read

തിരുവനന്തപുരം: വാഹനങ്ങളുടെ അമിത വേ​ഗും അശ്രദ്ധയും പലപ്പോഴും ആപത്തിലേക്കേ നയിച്ചിട്ടുള്ളൂ. നിരവധി അപകടങ്ങളാണ് ദിനംപ്രതി നമുക്ക് ചുറ്റും നടക്കുന്നത്. ഇത്തരത്തിൽ അശ്രദ്ധ വലിയ അപകടത്തിലേക്ക് നയിക്കാമെന്ന് മുന്നറിയിപ്പുമായി കേരള മോട്ടോർ വാഹന വകുപ്പ് സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചു.


റോഡ് തന്റെ സ്വന്തമാണെന്ന ചിന്ത ഇല്ലാതെ വാഹനമോടിച്ചാൽ തീരാവുന്നതാണ് പല റോഡപകടങ്ങളെന്നും രാജ്യത്ത് രജിസ്റ്റർ ചെയ്ത കോടിക്കണക്കിന് വാഹനങ്ങൾക്ക് കടന്നു പോകാനുള്ളത് കൂടിയാണ് പൊതുറോഡുകൾ എന്ന വിശാല കാഴ്ചപാട് വേണമെന്നും എംവിഡി പോസ്റ്റിൽ പറയുന്നു. റോഡിൽ അശ്രദ്ധമായി ലോറി തിരിച്ചത് മൂലമുണ്ടായ അപകട വീഡിയോ പങ്കുവെച്ചാണ് എംവിഡി ഇക്കാര്യം ഫെയ്സ്ബുക്കിൽ കുറിച്ചത്.



അതേസമയം ജനുവരിയിലെ കണക്കു പ്രകാരം സംസ്ഥാനത്ത് റോഡപകടങ്ങളിലുണ്ടാകുന്ന മരണനിരക്കിൽ കുറവ് വന്നിട്ടുണ്ട്. 2023 ൽ സംസ്ഥാനത്ത് ഉണ്ടായ 48091 അപകടങ്ങളിൽ 4080 പേർ കൊല്ലപ്പെട്ടു. 2024 ൽ 48836 അപകടങ്ങൾ ഉണ്ടായെങ്കിലും മരണപ്പെട്ടവരുടെ എണ്ണം 3714 ആയിരുന്നു. എഐ ക്യാമറകളും എൻഫോഴ്സ്മെൻ്റ് സ്ക്വാഡുകളും ചേർന്ന് നടത്തിയ മികച്ച പ്രവർത്തനങ്ങളും ഭൂരിപക്ഷം ജനങ്ങളും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് അടക്കമുള്ളവ ശീലമാക്കിയതിനാലുമാണ് മരണ നിരക്ക് കുറഞ്ഞതെന്നാണ് റിപ്പോർട്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home