Deshabhimani

തിരുവനന്തപുരം കണ്ടുപഠിച്ച്‌ "സൂപ്പർ 100'

attappadi students
വെബ് ഡെസ്ക്

Published on Feb 03, 2025, 08:28 AM | 1 min read

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയിൽനിന്ന്‌ പട്ടികവർഗവിഭാഗത്തിൽപ്പെട്ട നൂറിലധികം പെൺകുട്ടികൾ തലസ്ഥാനം കാണാനെത്തി. അട്ടപ്പാടിയിലെ മുക്കാലി മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, അഗളി സ്‌കൂൾ എന്നിവിടങ്ങളിലെ എട്ടുമുതൽ 11-ാം ക്ലാസുവരെ പഠിക്കുന്ന 108 പെൺകുട്ടികളാണ് തിരുവനന്തപുരത്ത്‌ എത്തിയത്‌.


അസാപ് കേരളയും പാലക്കാട് ജില്ലാ ഭരണസംവിധാനവും റബ്‌ഫിലാ ഇന്റർനാഷണൽ കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന "സൂപ്പർ 100' പദ്ധതിയുടെ ഭാഗമായാണ്‌ വിദ്യാർഥിനികൾ പഠനയാത്ര നടത്തിയത്‌. ഇവർക്കിടയിൽ നൈപുണ്യ വികസനത്തിനുതകുന്ന വിവിധ പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതി.


ജില്ലയിലെ വിവിധ സ്ഥലങ്ങൾ സംഘം സന്ദർശിച്ചു. നിയമസഭ, വലിയമല എൽപിഎസ്‌ സെന്റർ, പ്ലാനറ്റേറിയം, അസ്‌ട്രോണോമിക്കൽ ഒബ്സർവേറ്ററി തുടങ്ങിയവ സന്ദർശിച്ചു. നിയമസഭാ സെക്രട്ടറി എൻ കൃഷ്ണകുമാർ, രജിസ്‌ട്രേഷൻ വകുപ്പ്‌ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, സബ്‌ കലക്ടർ ഒ വി ആൽഫ്രഡ്‌ എന്നിവർ കുട്ടികളുമായി സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home