പ്രിയ സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ധീരജിന്റെ മാതാപിതാക്കൾ

എസ്എഫ്ഐ അഖിലേന്ത്യ സമ്മേളന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രക്തസാക്ഷി ധീരജിന്റെ അച്ഛൻ രാജേന്ദ്രനെ കണ്ടപ്പോൾ. ധീരജിന്റെ അമ്മ പുഷ്കല സമീപം ഫോട്ടോ : ജഗത് ലാൽ
കെ വി സുധീഷ് നഗർ (കോഴിക്കോട്)
ധീരരക്തസാക്ഷി ധീരജിന്റെ അച്ഛനും അമ്മയും മകന്റെ പ്രിയ സഖാക്കൾക്ക് അഭിവാദ്യമർപ്പിക്കാനെത്തിയത് എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ആവേശമായി. ധീരജിന്റെ മാതാപിതാക്കളായ രാജേന്ദ്രനും പുഷ്കലയുമാണ്
പൊതുസമ്മേളന വേദിയിലെത്തിയത്.
കണ്ണീരണിഞ്ഞെത്തിയ ഇരുവരെയും എസ്‌എഫ്‌ഐ പ്രവർത്തകരും നേതാക്കളും ഉശിരൻ മുദ്രാവാക്യത്തോടെ വരവേറ്റു. പൊതുയോഗ വേദിയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത രാജേന്ദ്രൻ ‘എസ്‌എഫ്‌ഐയുടെ എന്റെ പ്രിയപ്പെട്ട മക്കളേ...’ എന്ന് പറഞ്ഞാണ് പ്രസംഗമാരംഭിച്ചത്. മകന്റെ വേർപാടിൽ വേദനിക്കുന്ന ഞങ്ങളെ ധീരജിനെയെന്നപോലെയാണ് എസ്‌എഫ്‌ഐ പ്രവർത്തകർ സ്നേഹിക്കുന്നത്. ആ സ്നേഹമാണ് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. മകൻ നഷ്ടമായെങ്കിലും സ്നേഹത്തോടെ അച്ഛായെന്നും അമ്മേയെന്നും വിളിക്കുന്ന അനേകായിരം മക്കൾ ഇപ്പോൾ ഞങ്ങൾക്കുണ്ട്–- രാജേന്ദ്രൻ പറഞ്ഞു.









0 comments