വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ വിശദമായ ചർച്ച നടക്കും: എം വി ഗോവിന്ദൻ

കോഴിക്കോട്: മൂന്നുനാൾ നീളുന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിശദമായ ചർച്ച നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
ഞായർ രാവിലെ 10ന് എ കെ ജി ഓഡിറ്റോറിയത്തിൽ ജനറൽ സെക്രട്ടറി എം എ ബേബി ഉദ്‌ഘാടനംചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വർഗ, ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരടക്കം 307 പേരാണ് പങ്കെടുക്കുക. സിപിഐ എമ്മിന്റെ പുതിയ മുന്നേറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും വ്യക്തമായ ദിശാബോധവും തെളിമയും നൽകാനുള്ള ചർച്ചകളും തീരുമാനങ്ങളും യോഗത്തിലുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അതിജീവിക്കാനും ജനസ്വാധീനം വിപുലമാക്കാനും കർമപദ്ധതികളും ആവിഷ്‌കരിക്കും.
സമാപനംകുറിച്ച് ലക്ഷം പേർ അണിനിരക്കുന്ന റാലി ചൊവ്വാഴ്‌ച നടക്കും. വൈകിട്ട് നാലിന് കോഴിക്കോട് കടപ്പുറത്തെ സ്വാതന്ത്ര്യചത്വരത്തിൽ നടക്കുന്ന റാലിയിൽ ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.









0 comments