ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണം നാളെ

പി വി ഷാജികുമാർ, എൻ പ്രഭാകരൻ, പി എൻ ഗോപീകൃഷ്‌ണൻ
കണ്ണൂർ: ഇൗ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം വ്യാഴാഴ്ച കണ്ണൂരിൽ സമർപ്പിക്കും. പകൽ രണ്ടിന് ചേമ്പർ ഹാളിൽ നടക്കുന്ന ചടങ്ങിൽ എൻ പ്രഭാകരൻ (കഥ), പി എൻ ഗോപീകൃഷ്‌ണൻ (കവിത), പി വി ഷാജികുമാർ (നോവൽ) എന്നിവർ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവുമാണ് പുരസ്കാര ജേതാക്കൾക്ക് നൽകുക.
കഥാകൃത്ത് ടി പത്മനാഭൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ, റസിഡന്റ് എഡിറ്റർ എം സ്വരാജ്, ജനറൽ മാനേജർ കെ ജെ തോമസ്, കവി ഷീജ വക്കം തുടങ്ങിയവർ പങ്കെടുക്കും.








0 comments