മികച്ച ശാസ്‌ത്ര മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് ദേശാഭിമാനി അസിസ്‌റ്റന്റ് എഡിറ്റർ ദിലീപ് മലയാലപ്പുഴയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ കേരള ശാസ്‌ത്ര അവാർഡ്(2023) പ്രഖ്യാപിച്ചു. മികച്ച ശാസ്‌ത്ര മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് ദേശാഭിമാനി അസിസ്‌റ്റന്റ് എഡിറ്റർ ദിലീപ് മലയാലപ്പുഴയ്ക്ക്. 50, 000 രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഫെബ്രുവരി എട്ടിന് തൃശൂരിൽ ആരംഭിക്കുന്ന കേരള ശാസ്‌ത്രകോൺഗ്രസ് ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും.









0 comments