ad
Deshabhimani

രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ സർക്കാരിന് വിമർശനം; കെപിസിസി യോഗത്തില്‍ ദീപാ ദാസ് മുൻഷിയെ തഴഞ്ഞു

DEEPA DAS MUNSHI
വെബ് ഡെസ്ക്

Published on Sep 10, 2026, 10:13 AM | 1 min read

തിരുവനന്തപുരം: കെപിസിസി യോഗത്തിലേക്ക് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിക്ക് ക്ഷണമില്ല. ഇതാദ്യമായാണ് സംസ്ഥാന യോഗത്തിലേക്ക് യോഗത്തിലേക്ക് ദീപാ ദാസ് മുൻഷിയെ തഴയുന്നത്. കഴിഞ്ഞ തവണ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് സംസ്ഥാന യോഗം നിശ്ചയിച്ചിരുന്നത്. പക്ഷേ ദീപാ ദാസ് മുൻഷിക്ക് യോഗത്തില്‍ പങ്കെടുക്കാനുള്ള അറിയിപ്പ് ലഭിച്ചില്ല. വിഷയത്തില്‍ ദീപാ ദാസ് മുൻഷി നേതൃത്വത്തിനോട് അതൃപ്തി അറിയിക്കുന്നതായാണ് സൂചന.


രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ദീപാ ദാസ് മുൻഷി വിമർശിച്ചിരുന്നു. പിഎം ശ്രീ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ടിയില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുറന്ന് പറയുകയും ചെയ്തിരുന്നു. പിഎം ശ്രീ പദ്ധതി നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അവകാശപ്പെട്ടു. എന്നാല്‍ പാര്‍ടിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്ന് ദീപാ ദാസ് മുൻഷി ആവര്‍ത്തിച്ചു.

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അംഗം ജോൺസൺ എബ്രഹാമും പിന്നാലെ ദീപാ ദാസ് മുൻഷിയും ഉറപ്പിച്ചു പറഞ്ഞു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറാനാകില്ലെന്നും കേന്ദ്ര ഫണ്ട് ലഭിക്കണമെങ്കിൽ പിഎം ശ്രീ നടപ്പാക്കിയേ തീരൂ എന്നുമായിരുന്നു സതീശന്റെ മറുപടി.


തുടർന്ന് കോൺ​ഗ്രസ് പാർടിയും യുഡിഎഫ് സർക്കാരും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്നും സർക്കാരിന്റെ തീരുമാനങ്ങൾ പാർടി അറിയുന്നില്ലെന്നും ദീപാ ദാസ് മുൻഷി തുറന്നടിച്ചു. കെപിസിസിക്ക് മുഴുവൻ സമയ പ്രസിഡന്റില്ലാത്ത സാഹചര്യമാണ്. ഇതാണ് പാർടിയും സർക്കാരും നേരിടുന്ന വലിയതിരിച്ചടിയെന്ന് യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home