വൈദ്യുതി പ്രതിസന്ധി സെപ്റ്റംബറിൽ അവസാനിക്കില്ല; മുഖ്യമന്ത്രിയുടെ വാദം തള്ളി കെഎസ്ഇബി

തിരുവനന്തപുരം: സെപ്റ്റംബർ 15 ഓടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി അവസാനിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കെഎസ്ഇബി. വൈദ്യുതി ഉപഭോഗം കൂടുകയും ആവശ്യത്തിന് വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സെപ്റ്റംബർ മാസത്തിൽ വൈദ്യുതി പ്രതിസന്ധി അവസാനിക്കില്ലെന്നാണ് കെഎസ്ഇബി പറഞ്ഞത്.
പീക്ക് ടൈമിൽ ആയിരം മെഗാവാട്ടിന്റെ കുറവാണ് വരുന്നത്. ഇത് മറികടക്കാൻ വൈദ്യുതി നിയന്ത്രണം തുടർന്നേ മതിയാവൂ. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അത്ഭുതപ്രവർത്തി ഒന്നും ചെയ്യാനാകില്ലെന്നും ജനങ്ങൾ സഹകരിക്കണമെന്നുമാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.
മുന്നറിയിപ്പില്ലാത്ത വൈദ്യുതി നിയന്ത്രണം അർധരാത്രി വരെ നീണ്ടതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ ആസൂത്രണ പാളിച്ചയിൽ അടിച്ചേൽപ്പിക്കപ്പെട്ട ലോഡ്‌ഷെഡിങ് പരിഹാരമില്ലാതെ തുടരുന്നു.
അധികൃതർക്കാകട്ടെ അനക്കമില്ല. ഉടൻ പരിഹാരമില്ലെന്ന് മന്ത്രിയും പറയുന്നു. വൈദ്യുതിലഭ്യത ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ, വൈകിട്ട് ആറ് മുതൽ ഉപയോഗം പരമാവധി കുറയ്‌ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടു.









0 comments