കോടിയേരി ബാലകൃഷ്ണൻ സ്‌മാരക അവാർഡിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ദമാം നവോദയ നൽകിവരുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. പാലിയേറ്റിവ് മേഖലയിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കാണ് ഈ വർഷം അവാർഡ് നൽകുകയയെന്ന് ട്രസ്‌റ്റ് ചെയർമാൻ തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതോടൊപ്പം പാലിയേറ്റിവ് മേഖലയിൽ പ്രവർത്തിക്കുന്ന മൂന്നു മികച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക പുരസ്കാരം നൽകും. വ്യക്തികൾ, സംഘടനകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് ഡോ. ബി ഇക്‌ബാൽ കൺവീനർ ആയ ജൂറി ജേതാക്കളെ കണ്ടെത്തും.
അപേക്ഷകൾ ജൂൺ ഒന്നിന് മുമ്പ് [email protected]എന്ന ഇ– മെയിലിൽ വിശദാംശങ്ങളോടെ നിർദേശിക്കുകയോ അപേക്ഷിക്കുകയോ ചെയ്യാം. സമഗ്ര സംഭാവനയ്‌ക്കുള്ള അവാർഡ് ഒരു ലക്ഷം രൂപയും പ്രത്യേക പുരസ്ക്കാരം ഇരുപത്തിഅയ്യായിരം രൂപ വീതവുമാണ്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് കണ്ണൂർ സർവകലാശാല മുൻ പിവിസി ഡോ. എ പി കുട്ടികൃഷ്‌ണൻ, തദ്ദേശഭരണ മേഖലയിലെ സമഗ്ര സംഭാവനയ്‌ക്ക് പാലോളി മുഹമ്മദ് കുട്ടി എന്നിവരാണ് മുൻവർഷങ്ങളിൽ അവാർഡ് നൽകിയത്. കഴിഞ്ഞവർഷം സ്ത്രീ ശാക്തീകരണത്തിനായി മൂന്നു കുടുബശ്രീ സിഡിഎസുകൾക്ക് പ്രത്യേക പുരസ്‌കാരം നൽകി. എം എം നഈം, ജോർജ് വർഗീസ്, ഇ എം കബീറ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.









0 comments