തിരുവനന്തപുരം - മംഗളൂരു വന്ദേഭാരതിൽ കറന്റ് റിസർവേഷൻ സൗകര്യം

തിരുവനന്തപുരം: മംഗലാപുരം തിരുവനന്തപുരം ഉൾപ്പെടെ ഏതാനും വന്ദേഭാരത് ട്രെയിനുകളിൽ കറന്റ് റിസർവേഷൻ സൗകര്യം പ്രഖ്യാപിച്ച് റെയിൽവേ. മംഗലാപുരത്തേക്കും തിരിച്ചുമുള്ളത് ഉൾപ്പെടെ വന്ദേഭാരതിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെ ഇതോടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.
ഇതിനായി പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (പിആർഎസ്) മാറ്റങ്ങൾ വരുത്തി. ദക്ഷിണ റെയിൽവേ (SR) സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകളിൽ ഇതുവഴി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാനാവും.
സതേൺ റെയിൽവേ സോണിന് കീഴിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ
ട്രെയിൻ നമ്പർ 20631 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ
ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ-മംഗളൂരു സെൻട്രൽ
ട്രെയിൻ നമ്പർ 20627 ചെന്നൈ എഗ്മോർ-നാഗർകോവിൽ
ട്രെയിൻ നമ്പർ 20628 നാഗർകോവിൽ – ചെന്നൈ എഗ്മോർ
ട്രെയിൻ നമ്പർ 20642 കോയമ്പത്തൂർ-ബെംഗളൂരു കന്റോൺമെന്റ്
ട്രെയിൻ നമ്പർ 20646 മംഗളൂരു സെൻട്രൽ-മഡ്ഗാവ്
ട്രെയിൻ നമ്പർ 20671 മധുര-ബെംഗളൂരു കന്റോൺമെന്റ്
ട്രെയിൻ നമ്പർ 20677 ഡോ. എംജിആർ ചെന്നൈ സെൻട്രൽ-വിജയവാഡ
വിവിധ റൂട്ടുകളിലായി ആകെ 144 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. കേരളത്തിൽ ഓടുന്ന വന്ദേഭാരതിൽ ടിക്കറ്റ് ഒഴിവ് വരുന്നത് കുറവാണ്. എന്നാലും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ യാത്രക്കാർക്ക് പ്രയോജനം ചെയ്യും എന്നാണ് പ്രതീക്ഷ.









0 comments