print edition വ്യാജവാർത്ത സൃഷ്ടിച്ച് വർഗീയ പ്രചാരണം: സിപിഐ എം പരാതി നൽകി

കെ കെ രാഗേഷ്
കണ്ണൂർ: വ്യാജ വാർത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ജില്ലാ സെക്രട്ടറിയെ കരുവാക്കുന്നതിനെതിരെ സിപിഐ എം പൊലീസിൽ പരാതി നൽകി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞത് എന്ന വ്യാജേന അസത്യവും അപകീർത്തികരവുമായ വ്യാജ കാർഡുകൾ നിർമിച്ച് പ്രചരിപ്പിക്കുകയാണ് ചില സൈബർ ക്രിമിനലുകൾ. തെളിവുസഹിതമാണ് പരാതി നൽകിയത്.
വർഗീയവിദ്വേഷം വളർത്തുന്ന വ്യാജ പ്രസ്താവനകളാണ് പ്രവാസി ഹാൻഡിലുകളിൽനിന്നും മറ്റും പ്രചരിപ്പിക്കുന്നത്. കെ കെ രാഗേഷ് പറയാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഫോട്ടോ സഹിതമാണ് പ്രചരിപ്പിക്കുന്നത്. മാനന്തേരി സ്വദേശിയായ ജാവിദ് നിരന്തരം ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു.
പാർടിയെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവം നടത്തുന്ന ഇത്തരം സൈബർ ക്രിമിനൽ സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അഭ്യർഥിച്ചു. വ്യാജ വാർത്തകളും സന്ദേശങ്ങളും നിർമിക്കുന്നവർക്കും അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവർക്കുമെതിരേ കർശന നിയമനടപടിയെടുക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.










0 comments