print edition ആരെങ്കിലും തന്നാൽ ഇനിയും വാങ്ങുമെന്ന് സതീശൻ

പ്രതീകാത്മക ചിത്രം
കൊച്ചി : വയനാട്ടിൽ ദുരന്തബാധിതർക്ക് വീട് നിർമിക്കാനുള്ള പണം എഐസിസി, കെപിസിസി ഫണ്ടുകളിൽനിന്ന് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനി പിരിവില്ല. ആരെങ്കിലും തന്നാൽ വാങ്ങുമെന്നും സതീശൻ പറഞ്ഞു. ആപ്പ് വഴി ശേഖരിച്ച പണത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടുണ്ടെന്നും എല്ലാ വിവരവും കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടല്ലോ എന്നുമായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള പ്രതികരണം. ആദ്യം ആപ്പ് നിർമാതാക്കൾക്ക് നൽകാൻ താനും കെ സുധാകരനും അതിൽനിന്ന് പണം പിൻവലിച്ചു. പിന്നെ സ്ഥലം വാങ്ങാനും പണം പിൻവലിച്ചു. വീടുപണി തുടങ്ങിയെന്നാണല്ലോ മുന്പ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സതീശൻ മറുപടി പറയാൻ തയ്യാറായില്ല.
രാഹുലും പ്രിയങ്കയും വന്ന് തറക്കല്ലിട്ടതോടെ പണി തുടങ്ങിയെന്ന് പ്രചരിപ്പിച്ച അതേ കോൺഗ്രസിന്റെ പ്രസിഡന്റ് പറയുന്നു, വയനാട്ടിൽ വീടിന് പണമില്ലെന്ന്. കോൺഗ്രസിനെ വിശ്വസിച്ച്, സർക്കാർ ഭവന പദ്ധതിയിൽ വിട്ടുനിന്നവരോട് ഇനി അവർ എന്തുപറയും. 150 കോടി വരെ പിരിച്ചുവെന്ന് കോൺഗ്രസിന് അകത്തുള്ളവർ തന്നെ പറയുന്നു. ഇപ്പോൾ പണവും കാണാനില്ല, പിരിച്ച ആപ്പും കാണാനില്ല. 100 വീട് പണിയാനുള്ള പണം പോലും കൃത്യമായി കൈകാര്യം ചെയ്യാത്ത കോൺഗ്രസ് മുന്നണിക്കാണോ ജനം വോട്ടുചെയ്യുക? എത്രകാലമായി ഇത്തരം വെട്ടിപ്പുമായി കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു... ഇൗ ശവംതൂക്കുമുന്നണിക്കെതിരായ ജനരോഷം ഉയർന്നുവരുമെന്നത് തീർച്ച!










0 comments