കേരളം മറക്കാത്ത കോ ലീ ബി ഡീൽ

ആർഎസ്‌എസ് പരിപാടിയിൽ വി ഡി സതീശൻ പങ്കെടുത്തപ്പോൾ (ഫയൽ പടം)

റഷീദ് ആനപ്പുറം
Published on Mar 24, 2026, 12:00 AM | 4 min read
നിങ്ങൾ കോ ലീ ബി എന്ന് കേട്ടിട്ടുണ്ടോ? സതീശൻ മറന്നതായി നടിച്ചാലും കേരളം അത് മറക്കുമോ? 1991 നിയമസഭാ, ലോക്‌സഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസും ലീഗും ബിജെപിയും സംയുക്തമായി മത്സരിച്ചതിനെയാണ് കോ ലീ ബി എന്ന് അറിയപ്പെടുന്നത്. ബേപ്പൂരിൽ ആർഎസ്‌എസ് നേതാവും ബാലഗോകുലം സംസ്ഥാന രക്ഷാധികാരിയുമായിരുന്ന ഡോ. കെ മാധവൻകുട്ടി കോ ലീ ബി സംയുക്ത സ്ഥാനാർഥി. വടകര ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സഹയാത്രികൻ അഡ്വ . എം രത്നസിങ് സഖ്യത്തിന്റെ സ്ഥാനാർഥി.
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായതോടെ കള്ളക്കഥകൾ ചമയ്‌ക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നുണകൾകൊണ്ട് ആറാടി ‘നുണേശൻ’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന സതീശന് ഇനി പുതിയ പേരുകൂടി കണ്ടെത്താനുള്ള തിരക്കിലാണ് കേരളം. പാലക്കാടും കാസർകോടും എൽഡിഎഫ് ബിജെപി ഡീൽ ആണത്രെ. കേരളത്തിലങ്ങോളം ബിജെപിയുമായി ഡീൽ ഉണ്ടാക്കി മത്സരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്ന വി ഡി സതീശൻ ആർഎസ്‌എസ് പരിപാടികളിൽ പങ്കെടുത്ത് സംഘി ബന്ധം തെളിയിച്ച വ്യക്തികൂടിയാണല്ലൊ. അപ്പോൾ സതീശൻ ജി ആരാണ് ഡീലിന്റെ ആൾ?
നിങ്ങൾ കോ ലീ ബി എന്ന് കേട്ടിട്ടുണ്ടോ? സതീശൻ മറന്നതായി നടിച്ചാലും കേരളം അത് മറക്കുമോ? 1991 നിയമസഭാ, ലോക്‌സഭാ തെരഞ്ഞടുപ്പിൽ കോൺഗ്രസും ലീഗും ബിജെപിയും സംയുക്തമായി മത്സരിച്ചതിനെയാണ് കോ ലീ ബി എന്ന് അറിയപ്പെടുന്നത്. ബേപ്പൂരിൽ ആർഎസ്‌എസ് നേതാവും ബാലഗോകുലം സംസ്ഥാന രക്ഷാധികാരിയുമായിരുന്ന ഡോ. കെ മാധവൻകുട്ടി കോ ലീ ബി സംയുക്ത സ്ഥാനാർഥി. വടകര ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സഹയാത്രികൻ അഡ്വ . എം രത്നസിങ് സഖ്യത്തിന്റെ സ്ഥാനാർഥി. ബേപ്പൂർ സീറ്റ് ലീഗിനുള്ളതായിരുന്നു. ഉമ്മർ പാണ്ടികശാലയെ അവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. അദ്ദേഹം പ്രചാരണവും തുടങ്ങി. പെട്ടെന്നായിരുന്നു ഡീൽ ഉറപ്പിച്ചത്. അതോടെ പാണ്ടികശാലയ്‌ക്ക് പകരം മാധവൻകുട്ടി ‘പൊതു സ്ഥാനാർഥി’ എന്ന ലേബലിൽ എത്തി. സ്വന്തം കുട്ടി എന്നായിരുന്നു അന്ന് ലീഗ് അധ്യക്ഷൻ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മാധവൻകുട്ടിയെ വിശേഷിപ്പിച്ചത്. എന്നാൽ കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാർ ആ അവിശുദ്ധ സഖ്യത്തെ അറബിക്കടലിൽ മുക്കി. ബേപ്പൂരിൽ എൽഡിഎഫിലെ ടി കെ ഹംസയും വടകരയിൽ കെ പി ഉണ്ണിക്കൃഷ്‌ണനും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ചു.
എന്നാൽ അന്നത്തെ ഡീൽ ബേപ്പൂരിലും വടകരയിലും മാത്രം ഒതുങ്ങിയതായിരുന്നില്ല എന്ന സത്യം പിന്നീട് പുറത്തുവന്നു. കേരളത്തിൽ 20 മണ്ഡലങ്ങളിൽ കോ ലീ ബി സഖ്യം ഉണ്ടായിരുന്നു. ബിജെപി നേതാവായിരുന്ന കെ ജി മാരാർ തന്റെ ആത്മകഥയായ ‘ രാഷ്‌ട്രീയത്തിലെ സ്‌നേഹ സാഗരം’ എന്ന ബുക്കിൽ ‘പാഴായ പരീക്ഷണം’ എന്ന അധ്യായത്തിൽ ഇൗ ഡീലിന്റെ മുഴുവൻ കഥയും പറയുന്നുണ്ട്. അന്ന് ഡീൽ ഉറപ്പിച്ച 20 മണ്ഡലങ്ങളിൽപ്പെട്ട മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥിയായിരുന്നു കെ ജി മാരാർ.
കെ ജി മാരാരുടെ ആത്മകഥയിൽ കോ ലീ ബി സഖ്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ
അദ്ദേഹം ഇങ്ങനെ പറയുന്നു.: കോണ്‍ഗ്രസ് മാത്രമല്ല മുസ്ലിംലീഗും കേരളാ കോണ്‍ഗ്രസും ബിജെപിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ് വീക്ഷിച്ചത്. ലീഗും ബിജെപിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്. എന്നാല്‍ ലീഗ് നേതാക്കളും ബിജെപി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളേക്കാള്‍ സഹകരണ സമീപനം അവരില്‍ നിന്നുണ്ടായി. ബിജെപി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാട്ടി. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക് വേദിയായി. ഒടുവിലുണ്ടായ ധാരണപ്രകാരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിങ്ങിനെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു.
ധാരണയിലെ പരസ്യമായ ഈ നിലപാടിനുപുറമെ മഞ്ചേശ്വരത്ത് കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍ പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ രാജഗോപാല്‍ എന്നിവര്‍ക്ക് ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ ജി മാരാര്‍ക്ക് ജയിക്കാനാവശ്യമായ വോട്ട് കോണ്‍ഗ്രസും ലീഗും നല്‍കുമെന്ന് ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെത്തന്നെ ചുമതലപ്പെടുത്തിയതായും അറിയിച്ചു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസും എന്‍എസ്എസും ബിജെപി സ്ഥാനാര്‍ഥികളെ ജയിപ്പിക്കാമെന്നായിരുന്നു ധാരണ. ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് എത്ര സീറ്റിലാണോ യുഡിഎഫ് വോട്ട് ലഭിക്കുന്നത് അത്രയും സീറ്റില്‍ തിരിച്ചും വോട്ട് ചെയ്യുമെന്ന് ബിജെപിയും ഉറപ്പുനല്‍കി. അതനുസരിച്ചുള്ള ലിസ്റ്റും കൈമാറി. നേതൃത്വത്തിന്റെ എല്ലാതലത്തിലും ചര്‍ച്ച നടത്തിയെടുത്ത തീരുമാനം പൂര്‍ണമായും നടപ്പാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു.
പരമ്പരാഗത വൈരംപോലും മറന്ന് നിശ്ചിത ലീഗ് – കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കാന്‍ ബിജെപി പ്രവര്‍ത്തിച്ചു. ആ വോട്ട് പാഴാക്കില്ലെന്നും ബിജെപി സ്ഥാനാര്‍ഥികളായ കെ ജി മാരാര്‍, ഒ രാജഗോപാല്‍, കെ രാമന്‍പിള്ള എന്നിവര്‍ക്ക് യുഡിഎഫ് വോട്ട് നല്‍കി ജയിപ്പിക്കുമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. തെരഞ്ഞെടുപ്പ് ഫലം പക്ഷേ, മറിച്ചായി. ധാരണയനുസരിച്ച് ബിജെപി പ്രവര്‍ത്തിച്ചെങ്കിലും അതുപോലുള്ള സഹകരണം യുഡിഎഫ് – പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ നിന്നുണ്ടായില്ല...’
ഇതാണ് കെ ജി മാരാർ പറയുന്നത്. ഇതിൽ ഗൗരവമായ ചില കാര്യങ്ങളുണ്ട്. മുസ്ലിംലീഗുമായി മൂന്ന് വട്ടം ചർച്ച നടത്തി എന്താണ് ഒന്ന്. കടലിൽ മുസല്ലയിട്ട് നിസ്‌കരിച്ചാലും ആർഎസ്‌എസുമായി ഒരു സഖ്യവും ഉണ്ടാക്കില്ല എന്ന് കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ച സിഎച്ച് മുഹമ്മദ് കോയയുടെ പാർടിയാണ് ഇൗ മൂന്ന് ചർച്ചയിൽ പങ്കെടുത്തതും ആർഎസ്‌എസുമായി ഡീൽ ഉണ്ടാക്കിയതും. മറ്റൊന്ന്, ബിജെപിയുമായുണ്ടാക്കിയ ധാരണകൊണ്ട് മാത്രമാണ് 1991ൽ യുഡിഎഫ് അധികാരത്തിൽ വന്നത് എന്നതാണ്.
ഇൗ കോ ലീ ബി ബാന്ധവം പിന്നീടും നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായത് കോൺഗ്രസുകാർ വോട്ട് ബിജെപിക്ക് മറിച്ചതിനാലാണ്. നേമത്ത് 2016ൽ ബിജെപി അക്കൗണ്ട് തുറന്നതും കോൺഗ്രസ് പിന്തുണയോടെയാണ്. അക്കാര്യം അന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻപിള്ള തന്നെ തുറന്നടിച്ചിട്ടുണ്ട്. തുടർന്ന് നേമം തോൽവി പഠിക്കാൻ കെപിസിസി കമീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. 2021ലെ തെരഞ്ഞെടുപ്പിൽ വി ശിവൻകുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു. ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മറ്റത്തൂരും തിരുവനന്തപുരം കോർപറേഷനിലും ആ ഡീൽ പ്രകടമായി നമ്മൾ കണ്ടു.
ഇൗ കോ ലീ ബി ബാന്ധവം പിന്നീടും നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായത് കോൺഗ്രസുകാർ വോട്ട് ബിജെപിക്ക് മറിച്ചതിനാലാണ്. നേമത്ത് 2016ൽ ബിജെപി അക്കൗണ്ട് തുറന്നതും കോൺഗ്രസ് പിന്തുണയോടെയാണ്. അക്കാര്യം അന്ന് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സുരേന്ദ്രൻപിള്ള തന്നെ തുറന്നടിച്ചിട്ടുണ്ട്. തുടർന്ന് നേമം തോൽവി പഠിക്കാൻ കെപിസിസി കമീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല. 2021ലെ തെരഞ്ഞെടുപ്പിൽ വി ശിവൻകുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചു. ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മറ്റത്തൂരും തിരുവനന്തപുരം കോർപറേഷനിലും ആ ഡീൽ പ്രകടമായി നമ്മൾ കണ്ടു.
ഉത്തരേന്ത്യൻ സ്‌റ്റൈലിൽ കേരളത്തിൽനിന്നും കോൺഗ്രസ് നേതാക്കൾ പടപടയായി ബിജെപിയിൽ ചേക്കേറുന്നതും മറ്റൊരു പ്രതിഭാസമാണ്. ബിജെപി ഇന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കും തൊട്ടുകൂടാത്ത പാർടിയല്ല. കെ കരുണാകരന്റെ മകൾ പത്മജ ഇന്ന് ബിജെപി സ്ഥാനാർഥിയാണ്. കോൺഗ്രസ് സാംസ്‌കാരിക വിഭാഗം കൺവീനറായിരുന്ന ഡോ. കെ എസ് രാധാകൃഷ്‌ണനും ഇപ്പോൾ ബിജെപിയിലാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കാലടി സംസ്കൃത സർവകലാശാല വിസിയും പിഎസ്‌സി ചെയർമാനുമായിരുന്നു രാധാകൃഷ്‌ണൻ. കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി ഐടി സെൽ കൺവീനറുമായിരുന്ന അനിൽ ആന്റണിയും ബിജെപിയുടെ പ്രമുഖനാണ് ഇന്ന്. ഇൗ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്ത കോൺഗ്രസുകാർ ചേക്കേറുന്നതും ബിജെപിയിൽ ആണ്. ആറ് മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾ കോൺഗ്രസിൽനിന്ന് വന്നവരാണ്. തലസ്ഥാനത്ത് കോ ലീ ബി ഡീൽ ഉണ്ടെന്ന് കോൺഗ്രസ് നേതാവ് നുസൂർ തന്നെ തുറന്നടിച്ചിരിക്കുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറിന് വോട്ടു മറിക്കാനും പകരം അരുവിക്കരയിലും വട്ടിയൂർക്കാവിലും കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുമാണ് ഡീൽ എന്നാണ് വെളിപ്പെടുത്തൽ.
ഇത്തരം ഡീലുകൾക്ക് മുഖ്യകാർമികനായും മുന്നിലും പിന്നിലും നടന്നും പാരന്പര്യമുള്ള വി ഡി സതീശനാണ് ഇപ്പോൾ ഇല്ലാത്ത എൽഡിഎഫ്–ബിജെപി ഡീൽ എന്ന കള്ള കഥ മെനയുന്നത്. ഇനി നമുക്ക് വി ഡി സതീശന്റെ പാരന്പര്യം നോക്കാം. 2006ൽ പറവൂർ മനക്കപ്പടി സ്‌കൂളിൽ നടന്ന ആർഎസ്‌എസ് സ്ഥാപകൻ ഗോൾവാൾക്കരുടെ ജന്മശതാബ്‌ദി ആഘോഷത്തിൽ പങ്കെടുത്ത വി ഡി സതീശൻ ഗോൾവാൾക്കറുടെ പടത്തിന് മുന്പിൽ നിലവിളക്ക് കൊളുത്തുന്നുണ്ട്. 2023ൽ തൃശൂരിൽ സംഘടിപ്പിച്ച വിചാരധാരയുടെ പരിപാടിയിലും സതീശൻ പങ്കെടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സതീശൻ തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്ന് ആർഎസ്‌എസ് നേതാവായ ആർ വി ബാബു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ചാണ് സതീശൻ പുതിയ കണ്ടെത്തലുകൾ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നത്. ഒന്നേ പറയാനുള്ളു, ഓടരുത് സതീശാ ആളറിയാം...











0 comments