കോൺഗ്രസ് നേതാക്കളുടെ വായ്‌പ തട്ടിപ്പ്: വയോധിക നിരാഹാരം തുടരുന്നു

പുൽപ്പള്ളി: പുൽപ്പള്ളി സഹകരണ ബാങ്കിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ വായ്‌പാ തട്ടിപ്പിനിരയായ വയോധിക അനിശ്ചിതകാല നിരാഹാരം രണ്ടാം ദിവസം കടന്നു. കേളക്കവല പറമ്പേക്കാട്ടില്‍ സാറാക്കുട്ടിയാണ് ബുധൻ രാവിലെ നിരാഹാരം ആരംഭിച്ചത്. പുൽപ്പള്ളി ബസ് സ്‌റ്റാൻഡിനുള്ളിലാണ് സമരം. വായ്‌പാ തട്ടിപ്പിനിരയായി ജീവനൊടുക്കിയ രാജേന്ദ്രന്‍ നായരുടെ കുടുംബാംഗങ്ങളും തട്ടിപ്പിനിരയായവരും ഐക്യദാർഡ്യവുമായി ഒപ്പമുണ്ട്.
സാറാക്കുട്ടിയും ഭർത്താവ് ഡാനിയേലും രാജേന്ദ്രൻ നായരുടെ കുടുംബാംഗങ്ങളും ബാങ്ക് പ്രസിഡന്റായിരുന്ന കെ കെ അബ്രഹാമിന്റെ വീട്ടുപടിക്കൽ സത്യഗ്രഹ സമരം നടത്തിയിരുന്നു. 66 സെന്റ് പണയപ്പെടുത്തി വീട് അറ്റകുറ്റപണിക്കായി ബാങ്കിൽനിന്ന് രണ്ട് ലക്ഷം രൂപ വായ്‌പ എടുത്ത ഡാനിയേൽ–സാറാക്കുട്ടി ദമ്പതിമാരെ കെ കെ അബ്രഹാമടക്കമുള്ള കോൺഗ്രസ് നേതാക്കൾ വഞ്ചിക്കുകയായിരുന്നു.
ഇൗ ആധാരത്തിൻമേൽ കോൺഗ്രസ് നേതാക്കൾ 36 ലക്ഷം രൂപ തട്ടി. ഇപ്പോൾ കുടിശ്ശിക 75 ലക്ഷമായി. കോൺഗ്രസ് നേതൃത്വം പണം അടച്ച് കടം തീർത്ത് ആധാരം ബാങ്കിൽനിന്ന് തിരികെ നൽകണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം.










0 comments