കോൺഗ്രസ് കോഴ: ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കൽപ്പറ്റ > കോൺഗ്രസ് നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാകുറിപ്പ് പുറത്ത്. 50 വര്‍ഷം കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ച് ജീവിതം തുലച്ചുവെന്നും എംഎൽഎ ഐ സി ബാലകൃഷ്ണൻ നിയമനങ്ങൾക്കായി പണം വാങ്ങി എന്നും ആത്‌മഹത്യാകുറിപ്പിൽ പറയുന്നുണ്ട്.
നിയമന തട്ടിപ്പില്‍ കോൺഗ്രസ് നേതാക്കള്‍ പണം പങ്കുവെച്ചു. നാല് കത്തുകള്‍ പ്രധാന നേതാക്കള്‍ക്ക് നല്‍കിയെന്നും വന്‍ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റേയും പേരും കത്തിൽ ഉണ്ട്. കോൺഗ്രസ് നേതാക്കൾ നിയമനം വാഗ്‌ദാനംചെയ്‌ത് കോടികൾ കോഴവാങ്ങിയതിന്റെ ഇടനിലനിന്നാണ് വിജയന് കടബാധ്യതയുണ്ടായതെന്നാണ് ആക്ഷേപം. എന്നാൽ കടബാധ്യതയുടെ കാര്യം അറിയില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ നേരത്തെ പറഞ്ഞത്. സ്ഥലംവിൽക്കാൻ വിജയൻ തയ്യാറാക്കിയ കരാറിൽ സാക്ഷി ഒപ്പിട്ടത് ഡിസിസി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചനാണെന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.
ഐ സി ബാലകൃഷ്ണന്റെ താല്‍പര്യപ്രകാരം ബാങ്കിൽ മറ്റൊരാളെ നിയമിക്കാൻ വേണ്ടി മകനെ ബാങ്കിലെ ജോലിയില്‍ നിന്ന് പുറത്താക്കി. വന്‍ സാമ്പത്തിക ബാധ്യതയാലാണ് ആത്മഹത്യചെയ്യുന്നതെന്നും കുറിപ്പിൽ പറയുന്നു.









0 comments