സൈബർ സുരക്ഷയുടെ പുതിയ കണ്ടുപിടിത്തങ്ങളും സാധ്യതകളും ചർച്ചചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസ്
‘കൊക്കൂൺ 2025’ 10നും 11നും കൊച്ചിയിൽ ; സൈബർ സുരക്ഷാ വർക്‌ഷോപ്പുകൾ തുടങ്ങി

കൊക്കൂൺ സൈബർകോൺഫറൻസിന് മുന്നോടിയായി ആരംഭിച്ച സൈബർ സുരക്ഷാ വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുന്നവർ
കൊച്ചി
സൈബർ സുരക്ഷാരംഗത്ത് രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ "കൊക്കൂൺ 2025' വെള്ളി, ശനി ദിവസങ്ങളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. വെള്ളി രാവിലെ 9.30ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ ഉദ്‌ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി അധ്യക്ഷനാകും. 11ന് വൈകിട്ട് നാലിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.
കോൺഫൻസിന് മുന്നോടിയായുള്ള സൈബർ സുരക്ഷാ വർക്‌ഷോപ്പുകൾ ആരംഭിച്ചു.
സൈബർ സുരക്ഷയുടെ പുതിയ കണ്ടുപിടിത്തങ്ങളും സാധ്യതകളും ചർച്ചചെയ്യുന്ന രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസാണ് കൊക്കൂൺ. ലോകത്ത് സൈബർ തട്ടിപ്പുകൾ ഉൾപ്പെടെ സംഘടിത കുറ്റകൃത്യങ്ങൾ വർധിക്കുന്നതും നിർമിത ബുദ്ധിയുടെ കടന്നുകയറ്റംമൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കോൺഫറൻസിൽ ചർച്ചചെയ്യും.
സൈബര്‍ സുരക്ഷ അനിവാര്യമായ ധനകാര്യസ്ഥാപനങ്ങൾ, ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ തുടങ്ങി സർക്കാരിന്റെ എല്ലാ വകുപ്പിൽപ്പെട്ടവരും നേരിടുന്ന സൈബർ സുരക്ഷാപ്രശ്നങ്ങളും അതിന് സ്വീകരിക്കേണ്ട പ്രതിരോധ പദ്ധതികൾക്കും കോൺഫറൻസിൽ രൂപംനൽകും. സൈബർ സുരക്ഷാരംഗത്തെ രാജ്യാന്തര പ്രശസ്തരും വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരും ലോകത്ത് നിലവിൽ ഉപയോഗിക്കുന്ന പുതിയ സൈബർ ടെക്നോളജികൾ പരിചയപ്പെടുത്തും.









0 comments