ദേശീയപാത: ക്രെഡിറ്റ് എൽഡിഎഫിന് തന്നെ; അപാകങ്ങൾ പരിഹരിക്കേണ്ടത്- മുഖ്യമന്ത്രി

കൊല്ലം: യുഡിഎഫ് സർക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്ന ദേശീയ പാത വികസനം എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ സ്ഥലം ഏറ്റെടുത്തതു കൊടുത്തത് കൊണ്ടാണ് പണി നടന്നത്. ദേശീയ പാത നിർമാണത്തിലെ പൂർണ്ണ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോറിറ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് വന്നില്ലായിരുന്നെങ്കില്‍ ദേശീയപാത യാഥാര്‍ഥ്യമാകില്ലായിരുന്നു. നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ചിലയിടത്ത് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ എൽഡിഎഫിന്റെ പഴിയയാണെന്ന് പറഞ്ഞ് ചിലർ രംഗത്ത് വരികയാണ്. എൽഡിഎഫ് സ്ഥലമേറ്റടുത്തത് കൊണ്ടല്ലേ റോഡ് പണി നടന്നതെന്ന് ചോദിക്കാം. ആ അർഥത്തിൽ സർക്കരിന് ഉത്തരവാദിത്തമുണ്ട്. ദേശീയ പാതയുടെ നിർമാണത്തിൽ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ കേരള സർക്കാരിനോയില്ല. എല്ലാം ദേശീയ പാത അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതു കൊണ്ടാണ് നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളിൽ ചില നടപടികളിലേക്ക് കേന്ദ്രസർക്കാർ നീങ്ങിയത്.
സർക്കാരിനെ കുറ്റപ്പെടുത്തൻ വല്ലാത്ത വാസയുള്ളവർ കിട്ടിപോയൊരു അവസരമായാണ് കാര്യങ്ങൾ കാണുന്നത്. ദേശീയ പാത നടപ്പാക്കാൻ കഴിഞ്ഞതിൽ എൽഡിഎഫിന് അഭിമാനം മാത്രമേയുള്ളൂ. വീഴ്ചകൾ പറ്റിയത് പരിഹരിച്ച് പോകണം. വീഴ്ചകൾ വീഴ്ചകളായി കണ്ടു കൊണ്ട് നടപടികളിലേക്ക് കടക്കണം. അത് ദേശീയ പാത അതോറിറ്റിയുടെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.








0 comments