print edition കരാർ- ദിവസവേതനക്കാരെ പിരിച്ചുവിടുന്നതിനെതിരെ തൊഴിലാളി മാർച്ച്

തൊഴിലാളി വിരുദ്ധ യു ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രതികാരത്തിനും പിരിച്ചുവിടലിനുമെതിരെ സി ഐ ടി യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ്ണ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മെഴ്‌സികുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും കരാർ - ദിവസവേതന തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുന്നതിലും കരാർ പുതുക്കാത്തതിലും പ്രതിഷേധിച്ച് സിഐടിയു സംസ്ഥാന കമ്മിറ്റി സെക്രട്ടറിയറ്റ് മാർച്ച് സംഘടിപ്പിച്ചു. തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട മാർച്ച് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.
യൂണിയൻഭേദമന്യേ പാവപ്പെട്ട കരാർ– -ദിവസവേതന തൊഴിലാളികളോട് യുഡിഎഫ് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയും പ്രതികാര രാഷ്ട്രീയവും അവസാനിപ്പിക്കണമെന്ന് മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. അധികാരത്തിലേറിയതുമുതൽ തൊഴിലാളി വിരുദ്ധ നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് സിഐടിയു നേതൃത്വം നൽകും– അവർ പറഞ്ഞു.
സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ അധ്യക്ഷനായി. അഖിലേന്ത്യ സെക്രട്ടറി കെ എൻ ഗോപിനാഥ്, സംസ്ഥാന നേതാക്കൾ വി ശിവൻകുട്ടി, കെ എസ് സുനിൽകുമാർ, എസ് പുഷ്‌പലത, അഡ്വ. പി സജി, കടകംപള്ളി സുരേന്ദ്രൻ, നെടുവത്തൂർ സുന്ദരേശൻ, സിഐടിയു ജില്ലാ പ്രസിഡന്റ് ആർ രാമു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽനിന്നുള്ള നൂറുകണക്കിന് തൊഴിലാളികൾ മാർച്ചിൽ അണിനിരന്നു.










0 comments