ജീവിക്കാൻ ആൺവേഷം, എന്നിട്ടും പീഡിപ്പിച്ചു; മനംമടുത്ത് ആത്മഹത്യക്ക് തുനിഞ്ഞ 17 കാരിക്ക് രക്ഷയായി റെയിൽവേ പൊലീസ്

അറസ്റ്റിലായ സനോജ് (ഇടത്) പ്രതീകാത്മക ചിത്രം, എഐ നിർമിതം (വലത്)
ഷൊർണൂർ: ജീവിക്കാൻ വേണ്ടി ആൺവേഷം കെട്ടിയിട്ടും ലൈംഗികാതിക്രമത്തിന് ഇരയായതിൽ മനംനൊന്ത് ജീവനൊടുക്കാൻ ഇറങ്ങി തിരിച്ച പെൺകുട്ടിക്ക് രക്ഷയായി റെയിൽവേ പൊലീസ്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. തീവണ്ടിയുടെ വാതിൽപ്പടിയിൽ നിന്നുള്ള കുട്ടിയുടെ അസ്വാഭാവികമായ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് ക്രൂരത പുറത്ത് അറിയുന്നത്. ആൺകുട്ടിയാണെന്ന് കരുതിയാണ് പൊലീസുകാരൻ പരിചയപ്പെട്ടത്. തിരിച്ചറിയൽ രേഖയുൾപ്പെടെ കാണിച്ച് വിവരങ്ങൾ തിരക്കിയപ്പോഴാണ് ജീവിക്കാൻ വേണ്ടി ആൺകുട്ടിയായി വേഷം കെട്ടിയതെന്ന് കുട്ടി വെളിപ്പെടുത്തിയത്.
അച്ഛനില്ല, അമ്മ മാനസിക വെല്ലുവിളി നേരിടുന്നു. അമ്മയുടെ സഹോദരിക്കൊപ്പമായിരുന്നു താമസം. അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് താൻ ആൺവേഷത്തിൽ ജീവിക്കാൻ തീരുമാനിച്ചതെന്ന് പെൺകുട്ടി പറയുന്നു. ആൺകുട്ടിയായി തന്നെ ജോലിക്കും കയറി. സഹോദരതുല്യനായി കരുതിയ സനോജിന്റെ മിനിലോറിയിലാണ് ക്ലീനറായി ജോലിക്ക് കയറിയത്. ജൂൺ രണ്ടിനാണ് വയനാടുനിന്ന് യാത്ര തുടങ്ങി. കോഴിക്കോട് വണ്ടി നിർത്തിയപ്പോൾ സനോജ് ലോഡ്‌ജിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്ന് ഇറങ്ങിയോടിയെങ്കിലും പിന്നീട് സംസാരിച്ച് ഒത്തുതീർപ്പായി.
എന്നാൽ, ലോറി കോട്ടയത്തെത്തിയപ്പോൾ ഇയാൾ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പറഞ്ഞു. പിന്നീട് അവിടെ നിന്നില്ലെന്നും. കോട്ടയം റെയിൽവേ സ്‌റ്റേഷനിലെത്തി ആദ്യം കണ്ട തീവണ്ടിയിൽ കയറുകയായിരുന്നുവെന്നും കുട്ടി കൂട്ടിച്ചേർത്തു. വണ്ടിയിൽനിന്ന് ചാടി ജീവനൊടുക്കാൻ ആണ് തീരുമാനം ആയിരുന്നുവെന്നും കുട്ടി പറഞ്ഞു. ശേഷം പൊലീസ് റെയിൽവേ പൊലീസിന് വിവരം കൈമാറി. പെൺകുട്ടിയെ തൃശ്ശൂരിൽ ഇറക്കി. വൈദ്യപരിശോധനയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് കണ്ടെത്തി. പെൺകുട്ടി ഇപ്പോൾ ചെൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണയിലാണ്. കേസ് മീനങ്ങാടി പോലീസിന് കൈമാറി.









0 comments