പാറശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്

പാറ അടർന്നുവീണുണ്ടായ അപകടം | Photo: Screengrab
തിരുവനന്തപുരം : പാറശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്. പാറശാല സ്വദേശി 50 കാരി രാജകുമാരിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ശുചിമുറിയിൽ കയറുന്നതിനിടയിലാണ് വലിയ പാറ അടർന്നു വീണത്. കാലിന് സംഭവിച്ച പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രാജകുമാരി പാറയുടെ അടിയിൽ പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഫയർഫോഴ്സും പൊലീസും ഉടൻ സ്ഥലത്തെത്തി സ്ത്രീയെ പുറത്തെടുത്തു. രാജകുമാരിയെ പാറശാല ആശുപത്രിയിലേക്ക് മാറ്റി.









0 comments