print edition ചെന്നൈയിൽനിന്നുള്ള ട്രെയിനുകൾ വൈകും

പാലക്കാട് : അറക്കോണം ജങ്‌ഷനിൽ ട്രാക്കിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ചെന്നൈയിൽനിന്നുള്ള ട്രെയിനുകൾ വൈകിയോടും. ചെന്നൈ സെൻട്രൽ – -മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22637) ജൂൺ ആറുമുതൽ 20വരെ 1.15 മണിക്കൂർ വൈകി പകൽ 2.40നെ ചെന്നൈയിൽനിന്ന് പുറപ്പെടു. ജൂൺ 21ന് പകൽ 1.25ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ –- മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ്(22637) 2.45 മണിക്കൂർ വൈകിയാവും ഓടുക.
ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12697) ജൂൺ 21ന് ഒന്നരമണിക്കൂർ വൈകി 4.40 നെ യാത്ര തുടങ്ങു. ചെന്നൈ സെൻട്രൽ –- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12695) ജൂൺ 21ന് ഒന്നരമണിക്കൂർ വൈകി 4.50ന് യാത്ര ആരംഭിക്കും. മംഗളൂരു സെൻട്രൽ–-ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22638) ജൂൺ 20ന് കാട്‌പാടി ജങ്‌ഷനിൽ യാത്ര അവസാനിപ്പിക്കും.
കാട്‌പാടി ജങ്‌ഷനും സെൻട്രലിനും ഇടയിൽ സർവീസ് നടത്തില്ല. ജൂൺ അഞ്ചുമുതൽ 17വരെ വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസ് 1 മണിക്കൂർ 15 മിനിറ്റും വൈകിയോടും. ജൂൺ 11, 19 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ വഴിമധ്യേ 1.40 മണിക്കൂർ വൈകിയോടും.









0 comments