'ബീഫ് ബിരിയാണി വേണ്ട'; മലയാള സിനിയ്ക്ക് വീണ്ടും വെട്ടുമായി സെൻസർ ബോർഡ്

കൊച്ചി: മലയാള സിനിമയിൽ വീണ്ടും സെൻസർ വെട്ട്. വീര സംവിധാനം ചെയ്ത് ഷെയ്ൻ നിഗം നായകനായ 'ഹാൽ' എന്ന ചിത്രത്തിലെ ചില രംഗങ്ങൾ സെൻസർ ചെയ്യാനാണ് സെൻസർ ബോർഡ് നിർദേശിച്ചത്. ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം പൂർണമായും ഒഴിവാക്കാനാണ് നിർദേശം. ഇതുൾപ്പെടെ ആറിടങ്ങളിൽ ചിത്രത്തിന് വെട്ടുവീഴും.
ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സിനിമയിൽ നായിക പർദ്ദ ധരിക്കുന്ന രംഗം ഒഴിവാക്കാൻ നിർദേശിച്ചതായും അണിയറ പ്രവർത്തകർ പറയുന്നു.
സെൻസർ ബോർഡ് നീക്കത്തിനെതിരെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് എം നഗരേഷിന്റെ ബെഞ്ച് ചൊവ്വാഴ്ച ഹർജി പരിഗണിക്കും. ജെഎസ്കെ എന്ന ചിത്രത്തിനും സമാന തരത്തിൽ സെൻസർ ബോർഡ് ചില രംഗങ്ങൾ ഒഴിവാക്കാനും ചിത്രത്തിന്റെ പേര് മാറ്റാനും നിർദേശിച്ചിരുന്നു.









0 comments