ad
Deshabhimani

മങ്കട വെള്ളിലയിൽ കാർ മരത്തിൽ ഇടിച്ചു; ഒമ്പത് പേർക്ക് പരിക്ക്

car accident
വെബ് ഡെസ്ക്

Published on May 30, 2026, 10:48 PM | 1 min read

മങ്കട: മങ്കട വെള്ളില നിരവ് ഭാഗത്ത് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ഒമ്പതു പേർക്ക് പരിക്കുപറ്റി. അപകടത്തിൽ വാഹനം പൂർണമായും തകർന്നു. തമിഴ്നാട് സ്വദേശികൾക്കാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ആകെ ഒമ്പത് യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


തമിഴ്നാട് പഴനി ഹാജിനഗർ നെയ്താരപ്പെട്ടി സ്വദേശികളായ അക്ബറലി (62) ഷക്കീല (50) ഫൈസാൻ (1) അബ്ദുൽ വഹാബ് (45) നിഷ പർവിൻ (30) ഫഹീമ (6) വഫിയ്യ (2) അൻവർ (30) രേഷ്മ (25) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മഞ്ചേരിയിൽ നിന്നും ഫയർ ഫോഴ്സിൻ്റെ രണ്ടു യൂണിറ്റ് സ്ഥലത്ത് എത്തി നാട്ടുകാരുടെ സഹകരണത്തോടെ കാറിൽ കുടുങ്ങി കിടന്നവരെ പുറത്തെടുക്കുകയായിരുന്നു. പഴനിയിൽ നിന്നും വയനാട്ടിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home