തെരഞ്ഞെടുപ്പ് അട്ടിമറി: യുഡിഎസ്എഫുകാർക്കെതിരെ കേസ്

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലാ ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ച യുഡിഎസ്‌എഫുകാർക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ഇ എം എസ് സെമിനാർ കോംപ്ലക്‌സ് കല്ലെറിഞ്ഞും അടിച്ചും തകർക്കുകയും അധ്യാപകരെ ആക്രമിക്കുകയും ബാലറ്റ് പേപ്പർ നശിപ്പിക്കുകയുംചെയ്ത കേസിൽ സർവകലാശാലാ അധികൃതരുടെ പരാതിയിലാണ് നടപടി.
യുഡിഎസ്‌എഫ് നേതാക്കളായ ടി പി അഫ്ത്താഫ്, മുഹമ്മദ് യാസിൻ, അഫ്ത്താബ്, സലാഹുദ്ദീൻ കോട്ടുവാല, നന്ദന, മുസ്ലീഹ, ഫൈസൽ, മുഹമ്മദ് സത്‌വാൻ, അശ്വിൻ നാഥ്, പി കെ മുബഷിർ, ഫവാദ്, അലൻ ജേക്കബ്, മുഹമ്മദ് ആദിൽ, ഷംസുദ്ദീൻ, ആർ എസ് ഹരികൃഷ്ണൻ, വി പി മുസമ്മിൽ, കെ പി നിഷാദ്, പി പി ഹബീബ്, മുഹസിൻ എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതികൾ. വേട്ടെണ്ണൽ നടന്ന ഇ എം എസ് സെമിനാർ കോംപ്ലക്‌സിൽ അതിക്രമിച്ചുകയറി ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതായി എഫ്ഐആറിൽ പറയുന്നു. ബാലറ്റ് പേപ്പർ കെട്ടുകൾ പിടിച്ചെടുത്ത് വലിച്ചുകീറി ഹാളിൽ വിതറി, കൃത്യനിർവഹണം തടസ്സപ്പെടുത്തി, വനിതാ അധ്യാപകർ ഉൾപ്പെടെയുള്ളവർക്കെതിരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നും എഫ്ഐആറിലുണ്ട്.









0 comments