സിഎജി റിപ്പോർട്ട്: പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം വർധിച്ചു

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം വർധിച്ചതായി സിഎജി റിപ്പോർട്ട്. 2023 മാർച്ച് വരെയുള്ള കണക്കനുസരിച്ച് ലാഭമുണ്ടാക്കിയ 58 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം ലാഭം 1,368.72 കോടി രൂപയാണ്.
മുൻവർഷം 55 പൊതുമേഖലാ സ്ഥാപനങ്ങൾ 654.99 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്. ഏഴു പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് മാത്രമുള്ള ലാഭവിഹിതം 35.83 കോടി രൂപയാണ്. റിപ്പോർട്ട് കഴിഞ്ഞദിവസം നിയമസഭയിൽവച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിലും വർധനയുണ്ട്. 131 പൊതുമേഖലാ സ്ഥാപനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ മൊത്തം നിക്ഷേപം 22,318.09 കോടി രൂപയാണ്. അതിൽ 10,015.46 കോടി രൂപയുടെ മൂലധനവും 12,302.63 കോടി രൂപയുടെ ദീർഘകാല വായ്‌പകളും ഉൾപ്പെടുന്നു.









0 comments