ad
Deshabhimani

38 തദ്ദേശ വാർഡുകളിൽ ഇന്ന്‌ ഉപതെരഞ്ഞെടുപ്പ്‌

vote.
വെബ് ഡെസ്ക്

Published on Sep 28, 2026, 06:22 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ തിങ്കളാഴ്ച നടക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ചൊവ്വാഴ്‌ച രാവിലെ 10ന്‌ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഫലം www.sec.kerala.gov.in സൈറ്റിലെ TREND ൽ ലഭിക്കും. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലയിലെ 38 തദ്ദേശ വാർഡുകളിലായി 126 സ്ഥാനാർഥികളാണുള്ളത്‌. 385 പോളിങ്‌ സ്റ്റേഷനുകൾ സജ്ജമാക്കിയി
ട്ടുണ്ട്.


രണ്ട് കോർപറേഷൻ ഡിവിഷൻ, (കൊച്ചി, കോഴിക്കോട്), മൂന്ന് നഗരസഭാ ഡിവിഷൻ, മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, 23 പഞ്ചായത്ത് വാർഡ്‌ എന്നിവയിലാണ് ഉപതെരഞ്ഞെടുപ്പ്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പാണിത്‌ എന്നതിനാൽ സമീപകാല രാഷ്‌ട്രീയസാഹചര്യം വോട്ടർമാരെ സ്വാധീനിക്കും.


ഇവയിലൊന്ന്‌ കരുതണം


തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ്‌ ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക്/ പോസ്റ്റ് ഓഫീസിൽനിന്ന് ആറു മാസത്തിനുള്ളിൽ ലഭിച്ച ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്ര–-സംസ്ഥാന സർക്കാർ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home