"കോഹ്ലിഫീൽഡ്'

തിരുവനന്തപുരം:
ഗ്രീൻഫീൽഡ് ഒരിക്കൽക്കൂടി വിരാട് കോഹ്ലിയുടെ റൺകളമായി. അതിമനോഹരമായ സെഞ്ചുറികൊണ്ട് വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ ഗംഭീര ജയവുമൊരുക്കി. 88 പന്തിൽ അടിച്ചുകൂട്ടിയത് 139 റൺ. ഒന്പത് സിക്സറും പത്ത് ഫോറും. വിൻഡീസ് ഉയർത്തിയ 296 റൺ ലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ മറികടക്കുന്പോൾ തുടർച്ചയായ രണ്ട് സിക്സർ കൊണ്ട് കോഹ്ലി വിജയമുദ്ര പതിപ്പിച്ചു. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (108 പന്തിൽ "കോഹ്ലിഫീൽഡ്'0) സെഞ്ചുറിയും ജയത്തിന് മാറ്റേകി. സ്കോർ: വെസ്റ്റിൻഡീസ് 295/7, 300/2 (41.4). നാല് വിക്കറ്റെടുത്ത ഇന്ത്യൻ സ്പിൻ ബൗളർ കുൽദീപ് യാദവാണ് മാൻ ഓഫ-് ദി മാച്ച്.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കോഹ്ലിയും ഗില്ലും നിറഞ്ഞാടുകയായിരുന്നു. 2023ൽ ശ്രീലങ്കയ്ക്കെതിരെ അവസാനിപ്പിച്ചതിൽനിന്ന് വിൻഡീസിനെതിരെ തുടങ്ങി.
അന്നും ഇരുവരും സെഞ്ചുറികളുമായി കളംവാണു.
വിൻഡീസ് ബൗളർമാർക്ക് ഗ്രീൻഫീൽഡിൽ ഓടിയൊളിക്കാൻ ഇടമില്ലായിരുന്നു. രോഹിത് ശർമയെ (35 പന്തിൽ 32) മടക്കിയശേഷം ആശ്വസിക്കാമെന്ന കണക്കുകൂട്ടൽ കോഹ്ലിയും ഗില്ലും ചേർന്ന് തീർത്തുകൊടുത്തു. മൂന്ന് സിക്സറും രണ്ട് ഫേ-ാറും നേടിയ രോഹിതിനെ അൽസാരി ജോസ-ഫ് മടക്കി. കോഹ്ലി–ഗിൽ സഖ്യം രണ്ടാം വിക്കറ്റിൽ 151 റൺ അടിച്ചുകൂട്ടി. ഗിൽ ഏകദിനത്തിലെ പത്താം സെഞ്ചുറിയാണ് പൂർത്തിയാക്കിയത്. ഒരു സിക്സറും 13 ഫേ-ാറുമായിരുന്നു ഇന്നിങ്സിൽ. തുടക്കത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ നൽകിയ അവസരം വിൻഡീസ് പാഴാക്കിയിരുന്നു. സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ ഗില്ലിനെ റോസ്റ്റൺ ചേസ് പുറത്താക്കി.
കോഹ്ലി ഒരറ്റത്ത് റണ്ണൊഴുക്ക് തുടർന്നു. മുപ്പത്തേഴുകാരന്റെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയായിരുന്നു. ഓരോ ഷോട്ടിനും സ്റ്റേഡിയം ആർത്തുവിളിച്ചു. തിരുവനന്തപുരത്തിന് റൺവിരുന്നായിരുന്നു മുൻ ക്യാപ്റ്റൻ ഒരുക്കിയത്. അപൂർവമായി സിക്സർ നേടുന്ന കോഹ്ലി ആ പതിവും തെറ്റിച്ചു. 74–ാം പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. കീസി കാർട്ടിയെ തുടർച്ചയായ രണ്ട് സിക്സർ പറത്തിയാണ് ജയം പൂർത്തിയാക്കിയത്. വിജയനിമിഷത്തിൽ ഋതുരാജ് ഗെയ്ക്ക്വാദ് (13) ആയിരുന്നു കൂട്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് തുടക്കം മികച്ചതാക്കി. തകർപ്പൻ സെഞ്ചുറിയുമായി ജസ്റ്റൺ ഗ്രീവ്സ് (108 പന്തിൽ 101) ഇന്ത്യൻ ബൗളർമാരെ പരീക്ഷിച്ചു. ആദ്യ വിക്കറ്റിൽ ഗ്രീവ്സും ജോൺ കാംബെലും (60 പന്തിൽ 62) 135 റൺ കൂട്ടുകെട്ടുണ്ടാക്കി. സ്പിന്നർ കുൽദീപ് യാദവാണ് ഇരുവരെയും മടക്കി ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. കുൽദീപ് 10 ഓവറിൽ 40 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. അവസാനഘട്ടത്തിൽ 43 പന്തിൽ 58 റണ്ണുമായി അമിർ ജാങ്കൂ വിൻഡീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു.
രണ്ടാംഏകദിനം 30ന് ഗുവാഹത്തിയിലാണ്.
സെഞ്ചുറി 86
തിരുവനന്തപുരം
ഇന്ത്യൻ കുപ്പായത്തിൽ വിരാട് കോഹ്ലിയുടെ 86–ാം സെഞ്ചുറിക്കാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഏകദിനത്തിൽ 55, ടെസ്റ്റിൽ 30, ട്വന്റി20യിൽ 1 എന്നിങ്ങനെയാണ് സെഞ്ചുറി കണക്ക്. ഏകദിനത്തിൽ കൂടുതൽ സെഞ്ചുറി അടിച്ച താരമാണ്. വെസ്റ്റിൻഡീസിനെതിരായ പത്താം ശതകം കൂടിയാണിത്. ശ്രീലങ്കയ്ക്കെതിരെയും പത്തുണ്ട്. ഒരു ടീമിനെതിരെ കൂടുതൽ നൂറടിച്ച താരവുമാണ്.









0 comments