ad
Deshabhimani

ക്ഷേത്രത്തിലെ തിരുവാഭരണം കവർന്ന ബിജെപി നേതാവ് അറസ്റ്റിൽ

BJP leader arrest.JPG
വെബ് ഡെസ്ക്

Published on Apr 02, 2026, 07:01 PM | 1 min read

ഏറ്റുമാനൂർ: നീണ്ടൂർ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം കവർന്ന കേസിൽ ബിജെപി നേതാവ്‌ അറസ്റ്റിൽ. നീണ്ടൂർ സ്വദേശിയായ സനൽ നമ്പൂതിരിപ്പാടിനെയാണ്‌ ഏറ്റുമാനൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല, വെള്ളി അങ്കി, വെള്ളി മാല എന്നിവയാണ് മോഷ്‌ടിക്കപ്പെട്ടത്‌.


ബുധൻ രാത്രിയോടെയാണ്‌ ആഭരണങ്ങൾ കവർന്നത്. വ്യാഴം പുലർച്ചെ ക്ഷേത്രം തുറന്നപ്പോഴാണ്‌ മോഷണ വിവരം പുറത്തറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ്‌ ക്ഷേത്രം ജീവനക്കാരൻകൂടിയായ സനലാണ്‌ ഇതിന്‌ പിന്നിലെന്ന്‌ പൊലീസിന്‌ വിവരം ലഭിക്കുന്നത്‌. ഏറ്റുമാനൂർ പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ സനലിന്റെ വസതിയിൽനിന്ന്‌ ആഭരണങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.


ബിജെപി ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റായിരുന്ന സനൽ നമ്പൂതിരിപ്പാട് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നീണ്ടൂർ പഞ്ചായത്തിലെ കുറുമുള്ളൂർ ഒന്നാം വാർഡ്‌ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ തോൽവിയെത്തുടർന്നാണ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home