മലപ്പുറത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

മലപ്പുറം : മലപ്പുറത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥി മരിച്ചു. ആര്യൻ തൊടിക സ്വദേശി ഹനീൻ അഷ്‌റഫ് (18) ആണ് മരിച്ചത്. എടവണ്ണ മുണ്ടങ്ങരയിൽ ചൊവ്വാഴ്ച രാവിലെ 7.30നാണ് സംഭവം. ഹനീൻ സഞ്ചരിച്ച ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.









0 comments