print edition ബംഗളൂരുവില്‍ തീപിടിത്തം; 5 മരണം

ബംഗളൂരു: ബംഗളൂരുവിലെ തിരക്കേറിയ കെ ആര്‍ മാര്‍ക്കറ്റിന് സമീപം പ്ലാസ്റ്റിക് ഉൽപ്പന്ന നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേര്‍ മരിച്ചു. സ്ഥാപന ഉടമ രാജസ്ഥാൻ സ്വദേശിയായ മദൻ സിങ്, ഭാര്യ, ഏഴും അഞ്ചും വയസുള്ള കുട്ടികള്‍, സമീപവാസിയായ യുവാവ് എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അടുക്കളയിലേക്കുള്ള പ്ലാസ്റ്റിക് ഉപകരണങ്ങളടക്കം നിര്‍മിക്കുന്ന യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇതിന് മുകളിൽ തന്നെയാണ് മദൻ സിങ് താമസിക്കുന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്ന് കരുതുന്നു. പത്തുവര്‍ഷമായി കെട്ടിടം വാടകയ്ക്ക് എടുത്ത് നിര്‍മാണ യൂണിറ്റ് നടത്തുകയാണ് മദൻ സിങ്.








0 comments