ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് വഴിവിട്ട നിയമനം; അപേക്ഷ പോലും ക്ഷണിക്കാതെ വിദ്യാഭ്യാസവകുപ്പിൽ ജോലി

ബിആർഎം ഷെഫീർ
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസവകുപ്പിൽ വഴിവിട്ട നിയമനം. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷെഫീറിന്റെ ഭാര്യയായ ഷാനിയെ നിയമിച്ചത്. താൽകാലിക ഒഴിവിൽ അപേക്ഷപോലും ക്ഷണിക്കാതെയാണ് നിയമനം.
ബയോഡേറ്റ മാത്രം വാങ്ങിയാണ് ഷാനിയെ ജോലിയിൽ പ്രവേശിപ്പിച്ചത്. ഇന്റർവ്യൂവോ റാങ്ക് ലിസ്റ്റോ ഉണ്ടായിരുന്നില്ല. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40,000 രൂപയാണ് ശമ്പളം. മുഖ്യമന്ത്രി വി ഡി സതീശന്റെ നേരിട്ടുള്ള ഇടപെടലിലാണ് നിയമനം നൽകിയത്.
ഒഴിവ് വന്ന സമയത്ത് ഷാനിയുടെ ബയോ ഡേറ്റ ലഭിക്കുകയായിരുന്നുവെന്നും തുടർന്നാണ് നിയമനം നൽകിയതെന്നുമാണ് സീമാറ്റ് അധികൃതരുടെ വിചിത്രമായ ന്യായീകരണം.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ ബന്ധുനിയമനങ്ങൾ വ്യാപകമാണ്. മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവിന്റെ അടുത്ത ബന്ധുവിനെ സ്പഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായിരുന്നു. മുമ്പ് വൈദ്യുതമന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ് തന്റെ അളിയനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചിരുന്നു.








0 comments