കാലിക്കറ്റ് സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിശ്രമം; യുഡിഎസ്എഫ് നേതാക്കൾ അറസ്റ്റിൽ

തേഞ്ഞിപ്പലം : ഡിപ്പാർട്ട്മെൻ്റൽ സ്റ്റുഡൻസ് യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി കലിക്കറ്റ് സർവ്വകലാശാല കാമ്പസിൽ നടത്തിയ അക്രമത്തിൽ മൂന്ന് യുഡിഎസ്എഫ് നേതാക്കൾ അറസ്റ്റിൽ.
എംഎസ്എഫ് മലപ്പുറം ജില്ല പ്രസിഡൻ്റ് മുതുപറമ്പ് വി കെ ഹൗസിൽ കബീർ (35) ,കെഎസ് യു സംസ്ഥാന ട്രഷറർ ചെങ്ങോട്ടൂർ ചട്ടിപറമ്പ് കാട്ടിക്കുളങ്ങര ഹൗസിൽ മഹമൂദ് ആദിൽ (30), കെഎസ് യു സംസ്ഥാന എക്സിക്യൂട്ടീവംഗം വള്ളിക്കുന്ന് അരിയല്ലൂർ പാറക്കണ്ടി തറയിൽ സുദേവ് (32) എന്നിവരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരഞ്ഞെടുപ്പ് ചുമതലകളിൽ ഉണ്ടായിരുന്ന പൊലീസുകാരെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ഇവരുടെ നേതൃത്വത്തിൽ നടന്ന കല്ലേറിൽ തിരഞ്ഞെടുപ്പ് ചുമതലക്കെത്തിയ പാണ്ടിക്കാട് ഐആർബിയിലെ പൊലീസുകാരൻ വിനോദ് ചന്ദ്രൻ്റെ കണ്ണിന് ഗുരതരമായി പരിക്കേറ്റിരുന്നു. കാഴ്ചശക്തി നഷ്ടമായ വിനോദ് ചന്ദ്രൻ കോഴിക്കോട് സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സയിലാണ്.

പതിനഞ്ചോളം പൊലീസുകാർക്ക് ഗുരുതരമായി കൈക്കും തലക്കു മടക്കം പരിക്കേറ്റു. അറസ്റ്റിലായ സുദേവ് തൃശൂർ മാളയിൽ നടന്ന കഴിഞ്ഞ ഡി സോൺ കലോത്സവത്തിൽ എസ്എഫ്ഐ പ്രവർത്തകരെ ആയുധങ്ങളുമായി സംഘടിച്ചെത്തി അക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ്.









0 comments