പൊലീസ് സ്റ്റേഷനു നേരെ ആക്രമണം: പ്രതികൾ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
വർക്കല : തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനുനേരേ മണ്ണെണ്ണ നിറച്ച കുപ്പിയിൽ തിരികത്തിച്ച് എറിഞ്ഞ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കാപ്പ കേസ് പ്രതി അയിരൂർ വില്ലിക്കടവ് കല്ലുവിളവീട്ടിൽ ദേവനാരായണൻ (23), കായൽപ്പുറം എംഎസ് സദനത്തിൽ അഭിജിത്ത് (22), 16 വയസ്സുള്ള വിദ്യാർഥി എന്നിവരാണ് പിടിയിലായത്. ഞായർ രാത്രി 7.30നാണ് സംഭവം.
വില്ലിക്കടവിൽ ഒരു വീട് കേന്ദ്രീകരിച്ച് പ്രതികൾ മദ്യപിച്ച് പരിസരവാസികൾക്ക് ഉപദ്രവം ഉണ്ടാക്കുന്നെന്ന പരാതിയിൽ അയിരൂർ പൊലീസ് സ്ഥലത്തെത്തി. എന്നാൽ പൊലീസിനുനേരെ ബിയർ കുപ്പി വലിച്ചെറിഞ്ഞ് ഇവർ രക്ഷപ്പെട്ടു. പൊലീസ് സംഘം സ്റ്റേഷനിൽ മടങ്ങിയെത്തിയതിനു പിന്നാലെയാണ് ബൈക്കിലെത്തിയ പ്രതികൾ സ്റ്റേഷനു മുന്നിലെ റോഡിൽനിന്ന് മണ്ണെണ്ണ നിറച്ച ബിയർ കുപ്പി തിരികൊളുത്തിയെറിഞ്ഞത്. പ്രതികളെ റിമാൻഡ് ചെയ്തു.










0 comments