ad
Deshabhimani

ആ ദുരിതകാലം ഏഷ്യാനെറ്റിന് 'സാങ്കൽപികം'; യുഡിഎഫിനെ തുറന്നുകാട്ടിയപ്പോൾ ബിജെപി ചാനലിന് പൊള്ളി

asianet news against prd advertisement
വെബ് ഡെസ്ക്

Published on Mar 05, 2026, 12:56 PM | 2 min read

തിരുവനന്തപുരം: കേരളത്തിന്റെ സമസ്തമേഖലകളും തകർത്ത്, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിക്കുളിച്ച യുഡിഎഫ് കാലം ജനങ്ങളെ ഓർമിപ്പിച്ചതിൽ വിറളിപിടിച്ച് ബിജെപി ചാനൽ. സർക്കാർ പിആർഡി പരസ്യം പത്രങ്ങൾക്ക് നൽകിയത് ധൂർത്താണെന്നും, പരസ്യത്തിൽ സൂചിപ്പിച്ച സംഭവങ്ങൾ സാങ്കൽപികം മാത്രമാണെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയത്. യുഡിഎഫ് കാലത്ത് തങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ വാര്‍ത്തകളെയാണ് ഏഷ്യാനെറ്റ് ഇപ്പോള്‍ തള്ളിപ്പറയുന്നത്.


എന്നാൽ, പത്ത് വർഷം മുൻപ്, യുഡിഎഫ് കാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വാർത്തകൾ കൊണ്ടാണ് പരസ്യത്തിന്റെ ഒന്നാംപേജ് നൽകിയതെന്ന് ഏഷ്യാനെറ്റ് മറച്ചുവെക്കുന്നു. വാർത്തകൾ വസ്തുതാപരമാണെന്ന് പരസ്യത്തിൽതന്നെ കുറിപ്പായി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനെയൊന്നും തള്ളിപ്പറയാതെ, പരസ്യത്തിലെ വാർത്തകൾ 'സാങ്കൽപികം' മാത്രമാണെന്നാണ് യുഡിഎഫിനുവേണ്ടി ഏഷ്യാനെറ്റ് വാദിക്കുന്നത്.


കേരളത്തിനെ ഇരുട്ടിലാക്കിയ ലോഡ് ഷെഡിങും പവർകട്ടും നിറഞ്ഞ നാളുകൾ, പരീക്ഷ എത്തിയിട്ടും പാഠപുസ്തകമില്ലാത്ത കാലം, അടച്ചുപൂട്ടൽ ഭീഷണിനേരിട്ട സർക്കാർ സ്കൂളുകൾ, 18 മാസക്കാലം പെൻഷൻ മുടങ്ങിയത്, കട്ടപ്പുറത്തായ കെഎസ്ആർടിസി, മരുന്നില്ലാത്ത ആശുപത്രികൾ- തുടങ്ങി യുഡിഎഫ് ഭരണം എന്തായിരുന്നുവെന്ന് പരസ്യത്തിൽ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ, ദേശീയപാതാ വികസനം, ഇടമൺ- കൊച്ചി ട്രാൻസ്മിഷൻ ലൈൻ, ​ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ വൻ വികസന പദ്ധതികൾ യുഡിഎഫ് ഭരണത്തിൽ മുരടിച്ചുനിന്നതും ജനങ്ങളെ ഓർമപ്പെടുത്തുന്നു.


പരസ്യത്തിന്റെ അടുത്ത പേജിൽ, എൽഡിഎഫ് ഭരണത്തിൽ ഈ മേഖലകളിലെല്ലാം കേരളം നേടിയ നേട്ടങ്ങൾ തുറന്നുകാട്ടുന്നുണ്ട്. വർ​ഗീയതയും അഴിമതിയും ജനവിരുദ്ധ നയങ്ങളും മാത്രം നിറഞ്ഞ യുഡിഎഫ് ഭരണം 2016ൽ ജനരോഷത്തിന്റെ പെരുമഴയിൽ കടപുഴകുകയായിരുന്നു. സർവമേഖലയും തകർന്നുകിടന്ന കേരളത്തെ എൽഡിഎഫ് സർക്കാരാണ് കൈപിടിച്ചുയർത്തിയത്. പിന്നീട് 2021ൽ ചരിത്രമെഴുതിയ തുടർഭരണത്തിലൂടെ എൽഡിഎഫിൽ മലയാളികൾ വിശ്വാസം ഊട്ടിയുറപ്പിച്ചു.



Related News


വികസന- ക്ഷേമപ്രവർത്തനങ്ങളിൽ സമാനതകളില്ലാത്ത മുന്നേറ്റം എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച്, ലോകത്തിനാകെ മാതൃകയാകുന്ന അനവധി പദ്ധതികളിലൂടെ കേരളത്തെ നമ്പർ വൺ ആക്കി. ലോഡ്ഷെഡിങ് എന്നത് കേൾക്കുകപോലും ചെയ്യാത്ത തലമുറ ഇന്ന് കേരളത്തിലുണ്ട്. പാഠപുസ്തകങ്ങൾ അടുത്ത അധ്യയന വർഷം ആരംഭിക്കുംമുൻപേ ലഭ്യമാക്കിത്തുടങ്ങി. യുഡിഎഫ് സർക്കാർ അടച്ചുപൂട്ടാൻ ഒരുങ്ങിയ സ്കൂളുകൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്. പലരും എഴുതിത്തള്ളിയ കെഎസ്ആർടിസി ലാഭത്തിലായി, മികച്ച ടിക്കറ്റ് വരുമാനം നേടുകയാണ്. കേന്ദ്രസർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും സംസ്ഥാനത്തിന്റെ നികുതി- നികുതിയേതര വരുമാനത്തിൽ വർധനവുണ്ടായി.


അടിസ്ഥാന സൗകര്യ വികസനത്തിലും പശ്ചാത്തല വികസനത്തിലും മലയാളി സ്വപ്നം മാത്രമെന്ന് കരുതിയ വൻ പദ്ധതികളാണ് ഇടതുപക്ഷ ഭരണത്തിൽ യാഥാർത്ഥ്യമായത്. ദേശീയപാതാ വികസനവും ​ഗെയിൽ പൈപ്പ് ലൈനും ഇടമൺ- കൊച്ചി പവർ ഹൈവേയും സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ്.


ഈ വസ്തുകളെല്ലാം തുറന്നുകാട്ടുന്നതും, യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വികസന കാഴ്ചപ്പാടുകളെ താരമ്യപ്പെടുത്താൻ അവസരം നൽകുന്നതുമാണ് പരസ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home