ad
Deshabhimani

print edition സർക്കാരിന്‌ വലിയ 
മുന്നേറ്റം സൃഷ്‌ടിക്കാനായി: ആർച്ച്‌ ബിഷപ് പാംപ്ലാനി

bishopjoseph pamplani
വെബ് ഡെസ്ക്

Published on Mar 17, 2026, 02:22 AM | 1 min read

കണ്ണൂർ: ഇടതുമുന്നണി സർക്കാരിന്‌ പല കാര്യങ്ങളിലും വലിയ മുന്നേറ്റം കാഴ്‌ചവയ്‌ക്കാനായെന്ന്‌ തലശേരി ആർച്ച്‌ ബിഷപ് ജോസഫ്‌ പാംപ്ലാനി. കഴിഞ്ഞ അഞ്ചുവർഷത്തെ എൽഡിഎഫ്‌ ഭരണം തൃപ്‌തികരമാണ്‌. മൂന്നാം ഭരണമെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ സമീപിക്കാൻ എൽഡിഎഫിന്‌ അവകാശമുണ്ടെന്നും ചാനൽ അഭിമുഖത്തിൽ പാംപ്ലാനി പറഞ്ഞു.


ചില വിഷയങ്ങളിൽ സർക്കാരിന്റെ അവസാന കാലത്താണ്‌ തീരുമാനം ഉണ്ടായത്‌. എങ്കിലും സർക്കാർ അക്കാര്യങ്ങളിൽ തൃപ്‌തികരമായ നിലപാട്‌ സ്വീകരിച്ചു. വന്യജീവിശല്യം പൂർണമായും സംസ്ഥാന സർക്കാരിന്‌ കീഴിൽ വരുന്ന വിഷയമല്ലല്ലോ.


അതംഗീകരിച്ചുവേണം ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെ കാണാൻ. ക്രിസ്‌ത്യൻ സമുദായം ഏതെങ്കിലും കക്ഷിയുടെ വോട്ടുബാങ്കല്ല. സമകാലിക വിഷയങ്ങൾ പരിശോധിച്ച്‌ വോട്ടുചെയ്യാനാണ്‌ ആവശ്യപ്പെടാറ്‌. ഏതെങ്കിലും മുന്നണിയുടെ ഫിക്‌സഡ്‌ ഡെപ്പോസിറ്റല്ല സമുദായം– പാംപ്ലാനി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home