ad
Deshabhimani

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പൂജ അവധി സ്പെഷ്യൽ ട്രെയിനുകൾ ഇവ

TRAIN
വെബ് ഡെസ്ക്

Published on Sep 22, 2026, 10:38 PM | 1 min read

പാലക്കാട്‌: പൂജ അവധി തിരക്ക് ഒഴിവാക്കുന്നതിന്‌ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുമെന്ന്‌ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ– -മാദാർ ജങ്‌ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ് (06013) ഒക്ടോബർ 21 മുതൽ നവംബർ 25 വരെയുള്ള ബുധനാഴ്ചകളിൽ സർവീസ്‌ നടത്തും. തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 7.45-ന് പുറപ്പെട്ട് തൊട്ടടുത്ത വെള്ളി പകൽ 11ന് മാദാർ ജങ്‌ഷനിൽ എത്തും. ആകെ ആറ്‌ സർവീസ്‌.


മാദാർ ജങ്‌ഷൻ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(06014) ഒക്ടോബർ 24 മുതൽ നവംബർ 28 വരെയുള്ള ശനിയാഴ്ചകളിൽ സർവീസ്‌ നടത്തും. മാദാർ ജങ്‌ഷനിൽനിന്ന് രാത്രി 9.40-ന് പുറപ്പെട്ട് തൊട്ടടുത്ത ചൊവ്വാഴ്ച പുലർച്ചെ 12.45-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.


വെള്ളിയാഴ്ചകളിൽ രാത്രി 9.30-ന് എറണാകുളം ജങ്‌ഷനിൽനിന്ന് പുറപ്പെട്ട് തൊട്ടടുത്ത തിങ്കൾ പുലർച്ചെ 3.30-ന് പട്ന ജങ്‌ഷനിൽ എത്തുന്ന എറണാകുളം ജങ്‌ഷൻ–പട്ന ജങ്‌ഷൻ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസ്(06085) ഒക്ടോബർ രണ്ടുമുതൽ 30 വരെ സർവീസ്‌ നടത്തും. തിരിച്ചുള്ള സർവീസ്‌(ട്രെയിൻ നന്പർ: 06086) ഒക്ടോബർ ആറുമുതൽ നവംബർ മൂന്നുവരെയുള്ള ചൊവ്വാഴ്ചകളിൽ രാത്രി 12.10 പട്നയിൽനിന്ന് പുറപ്പെട്ട് വ്യാഴം രാവിലെ 10.45-ന് എറണാകുളത്ത്‌ എത്തിച്ചേരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home