ആ നുണയും പൊളിഞ്ഞു; ഫണ്ടില്ലാതെ എങ്ങനെ വീട് പണി തുടങ്ങി സതീശാ?

തിരുവനന്തപുരം: കേരള സമൂഹത്തിന് മുന്നിൽ വീണ്ടും അപഹാസ്യനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാട് മുണ്ടക്കൈ- ചൂരൽമല അതിജീവിതർക്കായി വീട് വച്ചുനൽകാൻ കോൺഗ്രസിന്റെ കയ്യിൽ പണമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും സമ്മതിച്ചതോടെ സതീശന്റെ ഒരു നുണ കൂടി പൊളിഞ്ഞു. ഫണ്ട് ഇല്ലാതെ എന്തിനാ വീട് പണി തുടങ്ങി എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്ന് ഡിവൈഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
വയനാട് വീടുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളുടെ വ്യത്യസ്ത പ്രതികരണങ്ങള്‍ ഇതിനോടകം സോഷ്യൽ മീഡിയയില്‍ ചര്‍ച്ചയായി. ആഴ്ചകൾക്ക് മുമ്പ് പണി തുടങ്ങിയെന്ന് സതീശൻ അവകാശപ്പെട്ടത്. കോൺഗ്രസ് സ്ഥലം വാങ്ങി, കല്ലിട്ട് പണി തുടങ്ങിയെന്നാണ് സതീശൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ കെ സി വേണുഗോപാലും സണ്ണി ജോസഫും സതീശനെ തള്ളി രംഗത്തെത്തുകയായിരുന്നു. സ്ഥലം വാങ്ങിയപ്പോഴേക്കും പിരിച്ച ഫണ്ട് മുഴുവന്‍ തീര്‍ന്നെന്നും ഇനി വീട് പണിയാന്‍ വേറെ പണം കണ്ടെത്തണമെന്നുമാണ് സണ്ണി ജോസഫും കെ സി വേണുഗോപാലും പറയുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വീടുപണി നേരത്തെ ആരംഭിച്ച സതീശനു നേരെ ട്രോളുകള്‍ നിറഞ്ഞു.
ദുരിതബാധിതർക്കിയി പിരിച്ച ഫണ്ടിന്റെ അക്കൗണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്‌മി ബാങ്കിന്റെ അക്കൗണ്ടിലാണെന്നും അതിൽ തുകയൊന്നും ബാക്കിയില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അങ്ങേയറ്റം പ്രകോപിതനായി വാർത്താസമ്മേളനം അവസാനിപ്പിച്ച് സതീശൻ മടങ്ങുകയും ചെയ്തു. ഫണ്ട് കണക്കിനെക്കുറിച്ച് പറയേണ്ട കാര്യമെനിക്കില്ലായെന്ന് പറഞ്ഞ് ക്ഷുഭിതനായി ഇറങ്ങിപ്പോവുകയായിരുന്നു.
കൈരളി ടിവിയും ദേശാഭിമാനിയും മനപ്പൂർവം പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നുവെന്നും പറഞ്ഞ സതീശൻ ചോദിച്ച ചോദ്യങ്ങൾക്ക് പകരം മറ്റുവിഷയങ്ങളിലേക്ക് മാറുകയായിരുന്നു. കൈരളി റിപ്പോർട്ടറുടെ ചോദ്യങ്ങൾ തടഞ്ഞ സതീശൻ നിങ്ങൾ ഇനി ഒരു ചോദ്യവും ചോദിക്കേണ്ടെന്നും വാർത്താസമ്മേളനം അലങ്കോലപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമപ്രവർത്തകരോട് കയർക്കുകയായിരുന്നു.










0 comments