അഖിലേന്ത്യാ പൊലീസ് വോളിബോൾ: കേരളത്തിന് സ്വർണം

മലപ്പുറം: ഹരിയാനയിൽ നടന്ന 73-ാമത് അഖിലേന്ത്യാ പൊലീസ് ഗെയിംസ് വോളിബോൾ പുരുഷ വിഭാഗത്തിൽ കേരള പൊലീസിന് സ്വർണം. ഫൈനലിൽ സിഐഎസ്‌എഫിനെ ഒന്നിനെതിരെ മൂന്ന് സൈറ്റുകൾക്കാണ് കീഴടക്കിയത്(23–-25, 25–-21, 25–-23, 25–-18). വനിതാ വിഭാഗത്തിൽ കേരളം റണ്ണേഴ്‌സ് അപ്പായി. ഫൈനലിൽ സിആർപിഎഫിനോട് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു തോൽവി.
പുരുഷ ടീം: മുഹമ്മദ് ഇഖ്‌ബാൽ, കെ രാഹുൽ, മുഹമ്മദ് മുബഷീർ, പി വി ജിഷ്‌ണു, എറിൻ വർഗീസ്, നിർമൽ ജോർജ്, സുനിൽ സുജിത്, കെ കെ ശ്രീഹരി, ബിൻഷാസ്, ജിബിൻ സെബാസ്‌റ്റ്യൻ, വിഷ്‌ണു മഹേശ്വരൻ. മധൂസുദന പണിക്കർ(പരിശീലകൻ), മനോജ് കെ നായർ(മാനേജർ).









0 comments